ഹര്‍ത്താലിനിടയില്‍ കണ്ണൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

blood-005cകണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഇന്നു രാവിലെ കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. അഴീക്കോട് നീര്‍ച്ചാല്‍ സ്വദേശിയായ ഫറൂഖാണ്(45) കൊല്ലപ്പെട്ടത്. മാരകമായി പരുക്കേറ്റ ഫറൂഖിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് വെത്തിലപ്പള്ളി റൗഫ് എന്നയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കൊലപാതകം.കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ ഏഴുപേരാണ് കണ്ണൂരില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. 2005 മുതൽ 2016 വരെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയസംഘർഷങ്ങളിൽ 110 പേർ കൊല്ലപ്പെട്ടതായാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.