കല്യാണം ഒഴിവാക്കുവാന്‍ പെണ്‍കുട്ടികള്‍ പറയുന്ന ചില (നുണകള്‍) കാരണങ്ങള്‍
വിവാഹം എന്നത് ഒരു പ്രായം ആയാല്‍ ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഒരു മുഖ്യ സംഭവമാണ്. പെണ്‍കുട്ടികള്‍ക്ക് 18 ഉം, ആണ്‍കുട്ടികള്‍ക്ക് 21മാണ് നമ്മുടെ നാട്ടിലെ അംഗീകൃത കല്യാണ പ്രായം. എന്നാല്‍ മാറി വരുന്ന കാലത്തിനനുസരിച്ചു ഇപ്പോള്‍ കല്യാണപ്രായം തോന്നുന്ന പടിയാണ്. എന്നിരുന്നാലും പെണ്‍കുട്ടികളെ എത്രയുംവേഗം വിവാഹംകഴിച്ചു വിടാനാണ് പല മാതാപിതാക്കളും ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും.എന്നാല്‍ വിവാഹം എന്നത് പല പെണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ അത്രയ്ക്ക് ഇഷ്ടമുള്ള ഒന്നല്ല.കാരണം പല സ്വപ്നങ്ങള്‍ക്കും വിലങ്ങുതടിയാണ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹം എന്നത്. അതുകൊണ്ടുതന്നെ പലരും വിവാഹം എങ്ങനെയും നീട്ടിവെയ്ക്കുവാനാണ് ശ്രമിക്കുന്നത്. എന്താണ് ഇതിനുപിന്നില്‍ എന്ന് നോക്കിയാല്‍ പ്രണയവും പഠനവും അതുപോലെ സ്വന്തം കാലില്‍ നില്‍ക്കുക എന്നിങ്ങനെ പോകും അവരുടെ മറുപടികള്‍. ഇതില്‍ പ്രണയം പലപ്പോഴും ആരും അറിയാറില്ല. എല്ലാവരും മുഖ്യമായും പറയുന്നത് പഠനം ജോലി എന്നിവയെ പറ്റിയാണ്. വിവാഹം നീട്ടിവെക്കാന്‍ പെണ്‍കുട്ടികള്‍ പറയുന്ന സ്ഥിരം പറയുന്ന ചില കാരണങ്ങള്‍ അല്ലെങ്കില്‍ നുണകള്‍ ഏതാണ് എന്ന് നമുക്ക് നോക്കാം.
1, എനിക്ക് കൂടുതല്‍ പഠിക്കണം , പഠിച്ചു കഴിഞ്ഞാല്‍ ജോലി കിട്ടിയിട്ട് മതി എന്നാകും മറുപടി.
2, ജോലികിട്ടിയാല്‍ ; ഇപ്പോള്‍ എന്റെ ജോലിയാണ് എനിക്ക് മുഖ്യം. ജോലിയില്‍ ഉയര്‍ച്ചകള്‍ നേടിയശേഷമാകാം വിവാഹം.
3, ഉയര്‍ച്ചകള്‍ കിട്ടികഴിഞ്ഞാല്‍ അടുത്തതായി എന്റെ അച്ഛനമ്മമാരെ വിട്ടുപോകുന്നത് ചിന്തിക്കാന്‍ കൂടി സാധിക്കില്ല എന്നാകും…
4 , പിന്നെയും നിര്‍ബന്ധിച്ചാല്‍ ; അമ്മയുടെ വിവാഹം എത്ര വൈകിയായിരുന്നു. എനിക്കും കുറച്ചുകാലം കൂടി കഴിഞ്ഞു മതി വിവാഹം.
5 ,എനിക്ക് പക്വതയായിട്ടില്ല. കുറച്ചു കഴിഞ്ഞുമതി വിവാഹം. ഇതും ഒരു സ്ഥിരം ഡയലോഗ് ആണ്..
6, എന്റെ സുഹൃത്തുക്കള്‍ ആരും വിവാഹം കഴിച്ചിട്ടില്ല. എനിക്കും കുറച്ചുകഴിഞ്ഞു മതി വിവാഹം…ഇതുപറയാത്ത പെണ്‍കുട്ടികള്‍ വിരളമാണ്.
7,എനിക്ക് പാചകം ചെയ്യാന്‍ അറിയില്ല. ആദ്യം അതൊന്നു നന്നായി പഠിക്കട്ടെ, എന്നിട്ടാകാം വിവാഹം.
8; ഞാന്‍ വിവാഹം കഴിക്കില്ല. എനിക്ക് അത് ഇഷ്‌ടവുമല്ല. ഇങ്ങനെയും പറഞ്ഞു നടക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.
9, എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇവരുടെ മറുപടി “എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല” എന്നാണ്.
അതേസമയം സ്വന്തമായി ഒരു ജോലിയും വരുമാനവും ഉണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ ഒരിക്കലും വിവാഹത്തിന് നോ പറയാറില്ല എന്നതാണ് സത്യം. അതുപോലെ പൂര്‍ണ്ണമനസോടെ ചെയ്യേണ്ട ഒരു കാര്യമാണ് വിവാഹം. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിക്കുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമായ കാര്യമാണ്. അത് ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികള്‍ ആയാലും.