കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

509250-jawan s1ശ്രീനഗര്‍ : കശ്മീരിൽ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ശ്രീനഗറിന് സമീപം സകുറയിലാണ് ആക്രമണം ഉണ്ടായത്. സകുറയിൽ സശസ്ത്ര സീമാ ബെൽ (എസ്എസ്ബി) വിഭാഗം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്. സംഭവ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക് അതിർത്തിയിൽ നിന്ന് ഉണ്ടാകുന്നുണ്ട്.