ഇന്ത്യയും ചൈനയും 16 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു
പനാജി : പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 16 കരാറുകള്‍ ഒപ്പുവെച്ചു. 39,000 കോടി രൂപയുടെ എസ്.400 ട്രംയംഫ് -വ്യോമ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്ന് വാങ്ങുന്നതാണ് ഇതിലെ പ്രധാന കരാർ. ലോകത്തിലെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് എസ്.400 വിലയിരുത്തപ്പെടുന്നത്. 400 കി.മീ ചുറ്റളവിൽ വായുവിലൂടെ വരുന്ന ഏത് ആക്രമണത്തേയും ഇതിന് പ്രതിരോധിക്കാൻ കഴിയും. ഇന്ത്യയുടെ എസ്.ആർ. ഒായിൽ കമ്പനി റഷ്യയിലെ റോസ്നെഫ് ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാർ. ഇതിന് പുറമെ വിദ്യാഭ്യാസ നഗര വികസന മേഖലകളിലായി എട്ട് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധ സഹകരണത്തിൽ വൻകുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കരാറിൽ ഒപ്പുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു കൂടങ്കുളം ആണവനിലയത്തിൽ പുതിയ റിയാക്ടർ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.ണ്ട് പുതിയ സുഹൃത്തുക്കളേക്കാള്‍ നല്ലത് ഒരു പഴയ സുഹൃത്താണെന്ന് സംയുക്തപ്രസ്ഥാവനയില്‍ മോദി പറഞ്ഞു. ഗോവയില്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കരാറുകള്‍ ഒപ്പുവെച്ചത്. കൂടാതെ പുടിന്‍റെ വ്യക്തിപരമായ ശ്രദ്ധയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ശക്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന സൗഹൃദത്തിന് സ്ഥിരത നല്‍കിയത്.