രാജി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ; ജയരാജന്‍ മന്ത്രിയായി ഉടന്‍ തിരിച്ചെത്തും

daggerssതിരുവനന്തപുരം : ഭരണം തുടങ്ങുന്നതിനു മുന്‍പ് സര്‍ക്കാരിനെ ആപ്പിലാക്കിയ ജയരാജനെ രാജി വെപ്പിച്ച് പിണറായി സര്‍ക്കാര്‍ തല്‍ക്കാലം മുഖം രക്ഷിച്ചു. പാര്‍ട്ടിയില്‍ തന്റെ വലം കൈയും വിശ്വസ്തനുമായ ജയരാജനെ പുറത്താക്കിയതിലൂടെ ഇരട്ടചങ്കന്‍ എന്ന പേര് നിലനിര്‍ത്താന്‍ പിണറായിക്ക് ആയി എങ്കിലും ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ അറിഞ്ഞില്ല എന്ന് പറയുന്നത് അത്രയ്ക്ക് വിശ്വാസ്യയോഗ്യമാണ് എന്നതില്‍ പാര്‍ട്ടി അണികള്‍ക്ക് തന്നെ സംശയം ഉണ്ട്. ഇതിലൂടെ മികച്ച സംഘാടകനും പാര്‍ട്ടി തത്ത്വങ്ങളില്‍ അണുവിട വിട്ടുവീഴ്ചയില്ലാത്ത നേതാവുമായാണ് പിണറായി അറിയപ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാറിന്‍െറ പ്രതിച്ഛായക്കുമേല്‍ പതിച്ച കളങ്കം മാറ്റാന്‍ ആര്‍ജവം കാട്ടി മികച്ച ഭരണതന്ത്രജ്ഞന്‍കൂടിയാണ് താനെന്ന് തെളിയിക്കുവാന്‍ മുഖ്യമന്ത്രിക്ക് ആയി. എന്നിരുനാല്‍ തന്നെയും ജയരാജന്റെ രാജി വെറും നാടകമാണ് എന്നാണു പൊതുവേയുള്ള അഭിപ്രായം. കാരണം ഇപ്പോള്‍ ഉള്ള ബഹളങ്ങള്‍ അടങ്ങുന്ന സമയം ജയരാജന്‍ വീണ്ടും മന്ത്രിയായി തിരിച്ചെത്തും എന്ന് തന്നെയാണ് എ കെ ജി സെന്ററില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം രാജി ഏറ്റവും കൂടുതല്‍ ഗുണംചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കാരണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒഴികഴിവ് പറഞ്ഞ് നടപടിക്ക് മുതിര്‍ന്നില്ളെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ പരസ്യമായി തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതാണ് ഫലത്തില്‍ ജയരാജനെതിരായി സി.പി.എമ്മിലും പുറത്തും കുരുക്കുകള്‍ മുറുകുന്നതിലേക്ക് നയിച്ചത്. ആരോപണവിധേയനായ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കാതിരുന്നത് നല്‍കിയ സന്ദേശം വരുംദിവസങ്ങളില്‍ നിയമസഭയിലും പുറത്തും ഭരണപക്ഷത്തിന് തുണയാകും. ഇടതുഭരണത്തില്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയാവില്ല എന്ന വാക്ക് പാലിക്കാനായി എന്നതും മുഖ്യമന്ത്രിയുടെ നേട്ടമാണ്.
എക്കാലവും സി.പി.എമ്മിലും പുറത്തുമുള്ള ശത്രുക്കള്‍ പിണറായിക്കെതിരെ ഉന്നയിച്ചിരുന്ന, കണ്ണൂര്‍ ലോബിയുടെ സംരക്ഷകനെന്ന ആക്ഷേപവും കഴുകിക്കളയാന്‍ കഴിഞ്ഞു. അഴിമതി നടത്തിയാല്‍ നടപടിയുണ്ടാവുമെന്ന കൃത്യമായ സന്ദേശവും നല്‍കാനായി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശവും തുടര്‍ന്നുണ്ടായ വിവാദ ബന്ധുനിയമനവുമാണ് നാലരമാസത്തിനിടെ സര്‍ക്കാര്‍ നേരിട്ട വെല്ലുവിളി. രണ്ടും വിജയകരമായി മറികടന്ന പിണറായിക്ക് ഇതോടെ ഇടതുമുന്നണിയുടെ അനിഷേധ്യ നേതാവായി മാറുവാനുള്ള സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്.