മുസ്ലീം കുട്ടികളെ സ്കൂളില്‍ വിടാതെ വീട്ടിലിരുത്തി ഖുര്‍ആന്‍ മാത്രം പഠിപ്പിക്കണം എന്ന് മതപണ്ഡിതന്‍

islamicschoo കോഴിക്കോട് : മുസ്ലീം കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തില്‍ വിവാദം കൊഴുക്കുന്നു. പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂളിലെ ടെക്സ്റ്റ്‌ ബുക്ക് വിവാദം തീരുന്നതിനു മുന്‍പ് മുസ്ലീം കുട്ടികളെ മുഖ്യധാര സ്‌കൂളുകളില്‍ പറഞ്ഞയക്കരുതെന്നും അവര്‍ ഇസ്ലാം വിരുദ്ധരാണെന്നുമുള്ള അഭിപ്രായവുമായി രംഗത്ത്‌ വന്നിരിക്കുകയാണ് ഒരു സലാഫി അനുശാസകന്‍. അബ്ദുള്‍ മൊഹ്‌സിന്‍ അയ്ഡീഡ് ആണ് ഇത്തരത്തില്‍ വിവാദ പ്രസംഗം തൊടുത്ത് വിട്ടത്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തില്‍ ഇസ്ലാം മത പഠനം നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇത്തരം അഭിപ്രായം നടത്തിയത്. മുഖ്യധാര സ്‌കൂളുകളില്‍ ഇസ്ലാമിന് വിരുദ്ധമായി കാര്യങ്ങളാണ് പഠിപ്പിക്കുന്നത് അതിനാല്‍ വീടുകളില്‍ കുട്ടികള്‍ക്കായി ക്ലാസ് റൂമുകള്‍ പണിത് ഇസ്ലാം മത പഠനം നടത്തണം അദ്ദേഹം എന്നും ആവശ്യപ്പെട്ടു. നമ്മുടെ കുട്ടികള്‍ പഠിയ്‌ക്കേണ്ടത് അല്ലാഹു നമ്മള്‍ക്ക് പറഞ്ഞു തന്നിട്ടുള്ള സന്ദേശങ്ങളാണ്. അതിന് മറ്റാരുടെയും സഹായം നമ്മള്‍ക്ക് ആവശ്യമില്ല. നമ്മുടെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കണം എന്ന് പറയാന്‍ സര്‍ക്കാരിനും പോലീസിനും അധികാരമില്ല, കൂടാതെ നമ്മുടെ വേദപുസ്തകം അല്ലാഹുവിനെ ബഹുമാനിക്കാനാണ് പഠിപ്പിയ്ക്കുന്നത്. ഇതൊന്നും പാഠപുസ്തകത്തില്‍ ഇല്ല. അതിനാലാണ് കുട്ടികള മുഖ്യധാക സ്‌കൂളുകളിലേക്ക് വിടരുതെന്ന് പറയുന്നതിന്റെ കാരണമെന്നും പറഞ്ഞു.