മത്സരം മോഹന്‍ലാലും മോഹന്‍ലാലും തമ്മില്‍ ; തകരുന്നത് രജനി , വിജയ്‌ ചിത്രങ്ങളുടെ റെക്കോഡുകള്‍

wdfvപുലിമുരുകന്‍ മോഹന്‍ ലാലിന്റെ വണ്മാന്‍ ഷോ ആണെന്ന് ചിത്രം ഇറങ്ങിയത് മുതല്‍ അഭിപ്രായം ഉയരുന്നുണ്ട്. കഥാപരമായി താഴെയാണ് എങ്കിലും മറ്റു മേഖലകളില്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ എത്തിയ ചിത്രം വന്‍ കളക്ഷനാണ് നേടുന്നത്. സിനിമയിലെ പോലെ തന്നെ കേരളാ ബോക്സ് ഓഫീസിലും മോഹന്‍ലാലിന്റെ വണ്മാന്‍ ഷോയാണ് നടക്കുന്നത്. രണ്ടു മോഹന്‍ലാല്‍ ചിത്രങ്ങള്‍ കാശ് വാരുന്നതില്‍ മത്സരിക്കുന്ന കാഴ്ച്ചയാണ് മലയാള സിനിമ കാണുന്നത്. ലാലേട്ടന്റെ ഈ കുതിപ്പില്‍ പിന്നിലാകുന്നത് സാക്ഷാല്‍ രജനികാന്തും, വിജയിയും മറ്റുമാണ്. കാരണം തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പണം വാരി പടങ്ങളുടെ അവകാശികളാണ് അവര്‍ ഇരുവരും. എന്നാല്‍ ലാലേട്ടന് കിട്ടുവാന്‍ സാധ്യതയുള്ള ഈ റിക്കാര്‍ഡ് ഇരുവര്‍ക്കും സ്വപ്നം പോലും കാണുവാന്‍ കഴിയുമോ എന്ന കാര്യം സംശയം കാരണം നാല്പത്തിരണ്ടു ദിവസംകൊണ്ട് ലാലേട്ടന്‍ ബോക്സ് ഓഫീസില്‍ നിന്നും വാരിയത് 210 കോടിയോളം രൂപ എന്നത് തന്നെ. ജനതാ ഗാരേജ് , ഒപ്പം, പുലിമുരുകന്‍ ഈ മൂന്ന് ചിത്രങ്ങളാണ് ലാലേട്ടന് ഈ റെക്കോര്ഡ് നേടാന്‍ സഹായിച്ചത്.ഇതില്‍ ജനതാ ഗാരേജ് 100 കോടിക്ക് മുകളില്‍  കളക്റ്റ് ചെയ്യുകയും ചെയ്തു.അതുപോലെ 50 അടുപ്പിച്ചായി  ഒപ്പത്തിന്റെ കളക്ഷന്‍ . അവസാനമായി പുറത്തിറങ്ങിയ പുലിമുരുകന്‍ 35 കോടി ഇപ്പോള്‍ തന്നെ നേടി കഴിഞ്ഞു. മലയാള സിനിമയിലെ ആദ്യ 100 ചിത്രമായി പുലിമുരുകന്‍ മാറും എന്നാണ് തിയറ്ററിലെ തിരക്കുകള്‍ കണ്ടാല്‍ മനസിലാവുക. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 20 കോടി നേടിയ ചിത്രമാണ് പുലിമുരുകന്‍. പ്രേമം, മൊയ്ദ്ദീന്‍, ദൃശ്യം എന്നീ ചിത്രങ്ങളുടെ റിക്കാര്‍ഡുകള്‍ ആണ് ഇപ്പോള്‍ പഴംകഥയായി മാറിയത്. അതുകൂടാതെ സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് ചേരുന്ന രീതിയില്‍ ലാലേട്ടന്‍ എത്തിയതും ഇപ്പോഴാണ്. അഭിനയ മികവിന്റെ കാര്യത്തില്‍ മാത്രമല്ല  കളക്ഷന്റെ കാര്യത്തിലും താന്‍ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് തെളിയിച്ചുകഴിഞ്ഞു ലാലേട്ടന്‍.