സുരക്ഷാവീഴ്ച്ച ; ലക്ഷക്കണക്കിന്‌ എ ടി എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

kreditkyrarteന്യൂഡൽഹി : രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ എ ടി എം കാര്‍ഡുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്തു. എസ്.ബി.െഎ, എച്ച്. ഡി. എഫ്.സി, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്,  ബാങ്കുകളാണ് സുരക്ഷാ കാരണം മുന്‍നിര്‍ത്തി എ.ടി.എം കാർഡുകൾ ബ്ലോക് ചെയ്തിരിക്കുന്നത്. എ.ടി.എം കാര്‍ഡുകളും, എടിഎം മെഷീനുകളും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വ്വീസ് കമ്പനിയില്‍ നിന്നും കാര്‍ഡുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോർന്നിട്ടുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ കോര്‍പ്പറേഷൻ വിവരം നൽകിയതിനെ തുടർന്നാണ് 32 ലക്ഷത്തോളം കാർഡുകൾ പിൻവലിച്ചിരിക്കുന്നത്. 26 ലക്ഷം വിസ/മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റുപേ കാര്‍ഡുകളും ബ്ലോക് ചെയ്തിട്ടുണ്ട്.സുരക്ഷാമുന്‍കരുതലെന്ന നിലയില്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് പിന്‍കോഡ് മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചു. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ 6.25 ലക്ഷത്തോളം കാർഡുകൾ നേരത്തെ ബ്ലോക് ചെയ്തിരുന്നു. ബ്ലോക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ക്ക് പകരം അക്കൗണ്ട് ഉടമകൾക്ക് പുതിയ കാർഡുകൾ നൽകികൊണ്ടിരിക്കുകയാണെന്ന് എസ്.ബി.െഎ മാനേജിങ് ഡയറക്ടർ രജനിഷ് കുമാർ അറിയിച്ചു. നഷ്ടപ്പെട്ട പണം ഉടമകൾക്ക് തിരിച്ചു നൽകുമെന്നും 10 മുതൽ 12 ലക്ഷം രൂപവരെ നഷ്ടപരിഹാര തുകയായി നൽകേണ്ടി വരുമെന്നും രജനീഷ് വ്യക്തമാക്കി. ചില അക്കൗണ്ടുകളിലെ പണം അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വലിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതോടെയാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്.അതേസമയം ബാങ്കുകൾ ഉപഭോക്താക്കളെ എസ്.എം.എസ് മുഖേന മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡുകള്‍ ബ്ലോക് ചെയ്തതിനാൽ ഇടപാടുകാര്‍ പണം പിൻവലിക്കാെനത്തുേമ്പാഴാണ് വിവരമറിയുന്നത്. കാര്‍ഡ് ബ്ലോക്കായവര്‍ ഉടന്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. ആദ്യം ഇറര്‍ കോഡ് എന്ന അറിയിപ്പാണ് കിട്ടുക. തുടര്‍ന്ന് കാര്‍ഡ് ബ്ലോക്കായതായി എസ്.എം.എസും ലഭിക്കും.