ഐ ഫോണ്‍ 7നും പൊട്ടിത്തെറിച്ചു ; സാംസങ്ങിന്റെ ഗതിയാകുമോ ആപ്പിളിനും
മെൽബൺ : സാംസങ് ഗാലക്സി 7 സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കുന്നു എന്ന പേരില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇതിനെ തുടര്‍ന്ന്‍ തങ്ങളുടെ 7 സീരീസ് ഫോണുകള്‍ എല്ലാം തിരിച്ചു വിളിക്കുന്ന തിരക്കിലാണ് സാംസഗ്. സാംസങ്ങിന്റെ ഈ കോട്ടം നേട്ടമാക്കിയത് അവരുടെ മുഖ്യ എതിരാളിയായ ആപ്പിള്‍ ആണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഐ ഫോണ്‍ 7 അവര്‍ പറഞ്ഞതിലും നേരത്തെ വിപണിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ സാംസങ്ങിന്റെ വിധി തന്നെയാണോ ആപ്പിളിനും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഐ ഫോണ്‍ 7നും പൊട്ടിത്തെറിച്ചു എന്ന വാര്‍ത്ത തന്നെ.
ഒാസ്ട്രലിയിലെ മെല്‍ബണിലാണ് െഎഫോൺ 7 പൊട്ടിത്തെറിച്ചു എന്ന് വാര്‍ത്തകള്‍ വരുന്നത്. മെൽബണിൽ കാറിൽ വച്ചിരുന്ന െഎഫോൺ 7നാണ് കത്തിനിലയിൽ കണ്ടെത്തിയത്. ഒാസ്ട്രലയിയിലെ സർഫിംഗ് ഇൻസട്രക്ടറായ മാറ്റ് ജോൺസിന്‍റെ മൊബൈലാണ് കത്തിയത്. പാൻറിന്‍റെകീശയിലിട്ട് കാറിൽ വച്ച ഫോൺ തിരിച്ചു വന്നപ്പോൾ കത്തിയതായി കണ്ടെത്തുകയായിരുന്നു. കാറിെൻറ ഗ്ളാസുകൾ കറുത്ത നിറവുമായിരുന്നു. തീ പിടിക്കാനുള്ള കാരണം ഐ ഫോൺ തന്നെയാണെന്നാണ് മാറ്റ്ജോൺസിന്‍റെ വാദം.