ജിയോയുമായി യുദ്ധം ; ഐഡിയക്കും എയർടെലിനും വോഡഫോണിനും​ 3050 കോടിരൂപ പിഴ

trai-summons-airtel മുംബൈ : റിലയൻസ് ജിയോയുമായുള്ള മറ്റു പ്രമുഖരുടെ യുദ്ധം മറ്റൊരു നിലയില്‍ എത്തി. ജിയോയ്ക്ക് പണി കൊടുക്കുവാന്‍ വേണ്ടി കാണിച്ച കള്ളത്തരം കാരണം  എയർടെല്ലിനും വോഡഫോണിനും ഐഡിയക്കും ട്രായ് വക കിട്ടിയത്  3050 കോടിരൂപയുടെ  പിഴ.  ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ഇവര്‍ക്ക് ഇത്രയും  രൂപ പിഴയിട്ടത്. ഈ സർവീസ് ദാതാക്കാൾ ജിയോക്ക് ഇൻറർകോം കണക്ഷൻ നൽകിയിരുന്നില്ല. ഇത്രയും നാൾ മറ്റു പ്രമുഖ സേവന ദാതാക്കൾ ജിയോയിൽ നിന്നുള്ള കോളുകൾ പലപ്പോഴും കണ്ക്ട്ചെയ്തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കൾക്ക് കോളുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി മറ്റു സേവനദാതാക്കൾക്ക് ജിയോയുടെ കോളുകൾ കണ്ക്ട് ചെയ്തെ മതിയാകു. 21 സർക്കിളുകളിലായി എയർടെല്ലിനും വോഡഫോണിനും കൂടി 1050 കോടിരൂപയും 19 സർക്കിളുകളിലായി ഐഡിയക്ക് 950 കോടി രൂപയുമാണ് ട്രായ്പിഴ ചുമത്തിയത്. എന്നാല്‍ ട്രായിയുടെ നടപടിക്ക് എതിരെ കോടതിയെ സമീപിക്കുവാനാണ് ഇവരുടെ നീക്കം.