ഫ്രീക്കനമാര്‍ സൂക്ഷിക്കുക ; നിങ്ങളെ കാണുവാന്‍ തീവ്രവാദ ലുക്ക്‌ ഉണ്ടേല്‍ പോലീസ് പിടിക്കും ഇടിക്കും ; സംഭവം കണ്ണൂരില്‍

wffvbജോലി ചെയ്യാന്‍ കേരളാ പോലീസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പൊരിവെയില്‍ ആയാലും പെരുമഴ ആയാലും അവര്‍ ജോലി ചെയ്യും. എന്നാല്‍ കള്ളനെയും കൊള്ളക്കാരനെയും പിടിക്കുന്നതിലും അവര്‍ക്ക് ഇഷ്ടം ഹെല്‍മെറ്റിന്റെ പേരില്‍ പാവം ഇരുചക്രവാഹന യാത്രക്കാരെ പിഴിയാനാണ്. അല്ലെങ്കില്‍ ജീവിക്കാന്‍ വരുന്ന ബംഗാളികളെ പോലുള്ള അന്യസംസ്ഥാന തൊഴിലാളികളെ കഴുത്തിനു പിടിക്കാനും. ഭരണം മാറിയതിനു ശേഷം ഈ രണ്ടു കാര്യത്തിലും പോലീസ് നല്ലപോലെ കഷ്ടപ്പെടുന്നുണ്ട്. അതിലും വലിയ ഒരു കഷ്ടപ്പാടിന്റെ വാര്‍ത്തയാണ് ഇവിടെ. മണം പിടിച്ച് ബോംബുകളും മറ്റും കണ്ടെത്തുന്ന പോലീസ് നായകളെ പറ്റി നമുക്കറിയാം.എന്നാല്‍ രൂപം കണ്ട് വരുന്നവന്‍ തീവ്രവാദിയാണോ എന്ന് മണത്തു കണ്ടുപിടിക്കുന്ന പോലീസുകാരെ നിങ്ങള്‍ക്ക് അറിയാമോ.എന്നാല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ ദിവസേന സംഭവിക്കുന്ന കണ്ണൂരിലെ പോലീസുകാര്‍ തീവ്രവാദികളെ മണത്തു കണ്ടുപിടിക്കും. പോലീസിന്റെ മണം പിടുത്തത്തില്‍ ഇരയായത് മാഹി ചാലക്കരയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന അഫ്രൂസ് എന്ന യുവാവും. തന്റെ കടപൂട്ടിയ ശേഷം ഓട്ടോറിക്ഷയില്‍ തിരികെ വീട്ടില്‍ പോകുന്ന സമയമാണ് പോലീസ് ഇയാളെ പിടികൂടുന്നത്. അഫ്രൂസിന് തീവ്രവാദി ലുക്ക്‌ ഉണ്ടെന്നു പറഞ്ഞു എസ് ഐയും സംഘവും ജീപ്പിനുള്ളില്‍ കയറ്റി ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട് എവിടയാണ് എന്ന് കേട്ട എസ് ഐ , നീ പാക്കിസ്ഥാന്‍ തീവ്രവാദി അല്ലെ എന്ന് കേട്ടുകൊണ്ടാണ് മര്‍ദ്ദിചത് എന്ന് യുവാവ് പറയുന്നു. അഫ്രൂസിന്റെ താടി തീവ്രവാദികള്‍ വെക്കുന്നത് പോലെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇയാളെ മര്‍ദ്ദിച്ചതും സ്റ്റേഷനില്‍ കൊണ്ട് പോയതും. രാത്രി പത്തുമണിയോടെയാണ് പോലീസ് യുവാവിനെ പിടികൂടുന്നത് എന്നാല്‍ പന്ത്രണ്ടുമണിക്ക് ശേഷമാണു വീട്ടുകാരെ വിവരമറിയിക്കുന്നത്. പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.