ഡല്‍ഹിയില്‍ വ്യാപാര മേഖലയില്‍ സ്ഫോടനം ; ഒരാള്‍ കൊല്ലപ്പെട്ടു

cvmebrgvm ന്യൂഡല്‍ഹി : ഓള്‍ഡ് ഡല്‍ഹിയിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ ചാന്ദ്‌നി ചൗക്കിലെ നയാ ബസാറിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അവിടുത്തെ ഒരു ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നയാബസാറിലെ മുസ്ലിം പള്ളിയ്ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഡല്‍ഹി ഭീകരവിരുദ്ധ വിംഗും സ്‌പെഷ്യല്‍ സെല്ലും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പടക്കത്തിന് തീപിടിച്ചാണോ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അതേസമയം മരിച്ച വ്യക്തിയെപറ്റിയുള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.