തെരുവ് നായ ആക്രമിച്ച വൃദ്ധന്‍ മരിച്ചു ; മരിച്ചത് വര്‍ക്കല സ്വദേശി
തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധന്‍ മരിച്ചു. വര്‍ക്കല സ്വദേശി രാഘവനാണ് (90) മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് രാഘവനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ ആറു നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ വെന്റിലേറ്ററിലായിരുന്ന രാഘവന്‍ ഉച്ചയ്ക്ക് 2.55 ഓടെയാണ് മരിച്ചത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി ഉച്ചയ്ക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അത് തരണം ചെയ്തു. ഉച്ചയ്ക്ക് 2.30ന് രണ്ടാമതും ഹൃദയാഘാതമുണ്ടായി. ജീവന്‍രക്ഷാ മരുന്നുകളുടെ സഹായത്തോടെ മികച്ച ചികിത്സ നല്‍കിയിരുന്നെങ്കിലും ഉച്ചയ്ക്ക് 2.55 ന് മരണമടയുകയായിരുന്നു. തെരുവ് നായ കടിച്ച് കേരളത്തില്‍ അടുത്തകാലത്തായുള്ള രണ്ടാമത്തെ മരണമാണ് രാഘവന്റേത്. തിരുവനന്തപുരം പുല്ലുവിളയില്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് തെരുവുനായ ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.