ആണും പെണ്ണും ഒരുമിച്ചിരിക്കാന്‍ ഇനിയും 170 വര്‍ഷം വേണ്ടിവരും
പ്രവര്‍ത്തനമേഖലകളില്‍ ആണിനും പെണ്ണിനും തുല്യത ലഭിക്കാന്‍ ഇനിയും 170 വര്‍ഷം കാത്തിരിക്കണം എന്ന് റിപ്പോര്‍ട്ട്. വേതന, തൊഴില്‍ രംഗത്തെ ലിംഗവിവേചനം രൂക്ഷമാണെന്നു മാത്രമല്ല, അടുത്ത 170 വര്‍ഷത്തേക്ക് സാമ്പത്തികസമത്വം നേടാനാവില്ല എന്നും ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടുന്നു. 144 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 87-ാം സ്ഥാനത്താണ് ഇന്ത്യ. ഇതില്‍ ഐസ്‌ലന്‍ഡും ഫിന്‍ലന്‍ഡും സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലയില്‍ മികച്ച പുരോഗതി നേടിവരുന്നതായി കണ്ടെത്തി. നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ പട്ടികയുടെ മൂന്നും നാലും സ്ഥാനങ്ങളില്‍ ഇടംപിടിച്ചപ്പോള്‍, ലോകത്തില്‍ പാര്‍ലമെന്റില്‍ ഏറ്റവുമധികം വനിതാപ്രാതിനിധ്യമുള്ള റുവാന്‍ഡ അഞ്ചാം സ്ഥാനത്താണ്.യെമനിലാണ് സ്ത്രീപുരുഷ അസമത്വം ഏറ്റവും രൂക്ഷം.ഒരു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ സ്ത്രീപുരുഷ സമത്വത്തിന് 118 വര്‍ഷം മതിയെന്നായിരുന്നു കണ്ടെത്തല്‍.