പാക്ക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു ; നാട്ടുകാര്‍ക്കും പരിക്ക്

indian-armyഅതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്    പാക് വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ മരിക്കുകയും ആറു നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ആര്‍എസ് പുര സെക്ടറിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ബുധനാഴ്ചയും ഈ മേഖലയില്‍ പാക് വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കിടെ പാക് ആക്രമണത്തില്‍ ഇത് മൂന്നാമത്തെ മരണമാണ് ഉണ്ടായിരിക്കുന്നത്.  ബുധനാഴ്ച രാത്രി മുതല്‍ പാക് ഷെല്ലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതോടെ അതിര്‍ത്തി രക്ഷാ സേന ശക്തമായ മറുപടി നല്‍കിയിരുന്നു.