വാട്സാപ്പിലൂടെ നഗ്നതാ പ്രദര്‍ശനം ; സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കലാപം
സി.പി.എം. മുടക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെയാണ് പരാതി. തന്‍റെ നഗ്നചിത്രം സെല്‍ഫോണിലെടുത്ത് ഇദ്ദേഹം വനിത ലോക്കല്‍ കമ്മിറ്റിയംഗത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ത്രിവേണി എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ചിത്രം പോയത്. 242 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറി അയച്ച ചിത്രം ചെന്നതോടെ, നാട്ടില്‍ ചര്‍ച്ചയായി. സി.പി.എം. നേതൃത്വം ഇടപെട്ട് പിന്നീട് ഈ ഗ്രൂപ്പ് തന്നെ പൂട്ടി എങ്കിലും ചിത്രങ്ങല്‍ വൈറല്‍ ആയി. തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവു മൂലം, ചിത്രം അയച്ചത് മാറിയതാണെന്നും ലോക്കല്‍ സെക്രട്ടറി നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട്. ത്രിവേണി എന്ന് പേരുള്ള വനിതാ പ്രവര്‍ത്തകയ്ക്ക് ആണ് താന്‍ ചിത്രം അയച്ചത് എന്നും എന്നാല്‍ അതേപേരിലുള്ള ഗ്രൂപ്പിലാണ് ചിത്രം എത്തിയത്. ഇതിനെ തുടര്‍ന്ന്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് കാട്ടി പാര്‍ട്ടിക്കുള്ളില്‍ കലാപം നടക്കുകയാണ് ഇപ്പോള്‍. ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാതെ തിങ്കളാഴ്ച ഏരിയാ കമ്മിറ്റി ചേരാന്‍ നിശ്ചയിച്ചിരിക്കുകയാണ്.