മലയാളികള്‍ക്ക് കേന്ദ്രത്തിന്‍റെ കേരളപ്പിറവി സമ്മാനം ; പാചകവാതക വില കൂട്ടി
കേരളപ്പിറവി ദിനത്തില്‍ മലയാളിക്ക് കേന്ദ്രസര്‍ക്കാര്‍ വക നല്ലൊരു സമ്മാനം . സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ പാചകവാതക സിലിണ്ടറിന്റെ വില കേന്ദ്രം വര്‍ധിപ്പിച്ചു . സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 37.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില രണ്ട് രൂപയും വര്‍ധിപ്പിച്ചു.ഇത് പ്രകാരം 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 529.50 രൂപയാണ്. കൊല്‍കത്തയില്‍ 551ഉം മുംബൈയില്‍ 538.50 രൂപയുമായി. സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 430.64 രൂപയായാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 430.64ഉം കൊല്‍ക്കത്തയില്‍ 432.64ഉം മുംബൈയില്‍ 460.27ഉം ചെന്നൈയില.നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തിലായി.