രാജസ്ഥാനില്‍ 3000 കോടിയുടെ മയക്കുമരുന്നുകള്‍ പിടികൂടി ; നടന്നത് ലോകത്തിലെ ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ട

pressdfcription-drugsലോകത്തിലെതന്നെ ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ട നടക്കുന്ന രാജ്യമായി നമ്മുടെ ഇന്ത്യയും. രാജസ്ഥാനിലെ രാജസ്ഥാനിലെ ഉദയ്പുരിലാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട അരങ്ങേറിയത്. ഏകദേശം 3000 കോടി രൂപയുടെ മയക്ക് മരുന്നാണ്  കസ്റ്റംസ് അധികൃതര്‍ ഇവിടെ നിന്നും പിടികൂടിയത്. മയക്ക് മരുന്ന് സൂക്ഷിച്ച രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 23.5 മെട്രിക് ടൺ മാൻഡ്രാക്സ് ഗുളികകൾ പിടിച്ചെടുത്തത്. യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കടത്താനായി സൂക്ഷിച്ച ഗുളികകളാണ് പിടിച്ചെടുത്തത്.  അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വില വരുന്ന ഗുളികകളാണ് പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് പറഞ്ഞു.  ഒക്ടോബര്‍ 28 ന് ഉദയ്പുരിലെ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്ന് ഗുളികകള്‍ പിടികൂടിയത്. അതേസമയം സംഭവത്തിനു പിന്നില്‍ ബോളിവുഡ് സിനിമാ ലോകവും ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈയിലെ ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ സുഭാഷ് ദുഡാനിയെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ റെയ്ഡ് നടന്നത്.സുഭാഷ് ദുഡാനി അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്. വിഷാദ രോഗത്തിനും മാനസിക രോഗത്തിനും ഉപയോഗിക്കുന്ന ഗുളികയാണ് മാന്‍ഡ്രാക്‌സ് ഗുളികകള്‍. ലഹരിക്കുവേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് ഇവ  നിരോധിച്ചിരുന്നു.