ഷക്കീല അവതരിപ്പിക്കുന്ന ലൈംഗിക ടി വി പ്രോഗ്രാം വിവാദത്തില്‍ ; പരിപാടിക്ക് എതിരെ വ്യാപക എതിര്‍പ്പ് (വീഡിയോ)

trtrftഒരുകാലത്ത് മലയാള സിനിമയിലെ തന്നെ അഭിവാജ്യ ഘടകമായിരുന്നു ഷക്കീല ചിത്രങ്ങള്‍. ഷക്കീല നിറഞ്ഞുനിന്ന സമയം മലയാളത്തില്‍ അശ്ലീല ചിത്രങ്ങളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. പുറമേ എതിര്‍പ്പ് കാണിക്കുമെങ്കിലും പലമാന്യന്മാരും ഇത്തരം സിനിമകളുടെ സ്ഥിരം പ്രേക്ഷകര്‍ ആയിരുന്നു. കാലം കഴിഞ്ഞപ്പോള്‍ ഷക്കീലയും ഇത്തരം ചിത്രങ്ങളും മലയാളസിനിമയുടെ പടിക്ക് പുറത്തായി. അതിനുശേഷം ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച ഷക്കീല അഭിനയം നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഷക്കീല. താന്‍ അവതാരകയായി എത്തുന്ന ടി വി പരിപാടിയാണ് ഷക്കീലയെ ഇപ്പോള്‍ വിവാദത്തില്‍ കൊണ്ട് ചാടിച്ചിരിക്കുന്നത്. ഐടിവിയിലെ ഐ-അന്തരംഗം എന്ന പരിപാടിയാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ ചര്‍ച്ചാ വിഷയം. തമിഴില്‍ പല ചാനലുകളിലും ഇത്തരം പരിപാടികള്‍ നടന്നുവരുന്നുണ്ട് എങ്കിലും ഷക്കീല അവതാരകയായി എത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത് എന്ന് സാരം. ഡോക്ക്ട്ടര്‍ എന്ന പേരില്‍ ചില മുറിവൈദ്യന്‍മാരാണ് ഈ പരിപാടികളില്‍ വന്നിരിക്കുന്നത്. പ്രേക്ഷകരുടെ പല ചോദ്യങ്ങള്‍ക്കും മണ്ടത്തരങ്ങളാണ് ഇവര്‍ മറുപടിയായി നല്‍കുന്നതും. പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്. അതുപോലെ അവതാരകരായി എത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണവും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.കൂടാതെ പിന്നണിയില്‍ കേള്‍ക്കുന്ന സംഗീതം ചില സി ഗ്രേഡ് മസാലസിനിമകളെ ഓര്‍മ്മിപ്പിക്കുന്നതുമാണ്. അതേസമയം ചാനലില്‍ ഉള്ളവര്‍ തന്നെയാണ് സംശയങ്ങള്‍ ചോദിച്ചുകൊണ്ട് ഫോണ്‍ വിളിക്കുന്നതും കത്തുകള്‍ അയക്കുന്നതും എന്നും ആരോപണങ്ങള്‍ ഉണ്ട്.