ബലാല്‍സംഗപ്രതികളെ വെടിവെച്ചുകൊല്ലണം എന്ന് പി സി ജോര്‍ജ്ജ്

p-c-georgefവടക്കാഞ്ചേരി സംഭവത്തില്‍ പ്രതികളെ വെടിവെച്ചുകൊല്ലണം എന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ .തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി സി സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. “വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…” എന്നാണ് പി സിയുടെ അഭിപ്രായം. ക്രിമിനല്‍ കേസുകളില്‍ രാഷ്ട്രീയ ഇടപെടലുകളും , പോലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണം എന്നും ഇല്ലെങ്കില്‍ ഭാവിയില്‍ ജനം നിയമം കയ്യിലെടുക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ക്ക് ഒപ്പം താനുമുണ്ടാകുമെന്നും പി സി ഉറപ്പു തരുന്നു. വന്‍ സ്വീകാര്യതയാണ് പോസ്റ്റിനു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. യുവതിയുടെ പത്രസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ തന്റെ അഭിപ്രായം പി സി വെട്ടിത്തുറന്നു പറയുകയായിരുന്നു. രാഷ്ട്രീയ ഇടപെടലുകളും പോലീസ് അനാസ്ഥയും കാരണമാണ് തനിക്ക് നീതി ലഭിക്കാത്തത് എന്ന് യുവതി തുറന്നു പറഞ്ഞിരുന്നു.

egehf