തന്നെ നശിപ്പിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തി ആ യുവതി ; ഞെട്ടലില്‍ കേരളം
തന്നെ നശിപ്പിച്ചവരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി വെളിപ്പെടുത്തി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ യുവതി. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവുള്‍പ്പെടെ നാലുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. പീഡിപ്പിച്ച നാലുപേരും ഇപ്പോഴും മാനസിക പീഡനം തുടരുകയാണ് എന്ന് യുവതി വെളിപ്പെടുത്തി. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭാ അംഗം പി എന്‍ ജയന്തന് , ജഗദീഷ്, ഗിരീഷ് , ഷിബു എന്നിവരാണ് തന്നെ ബലാല്‍സംഗം ചെയ്തത് എന്ന് യുവതി ലോകത്തിനു മുന്നില്‍ പറഞ്ഞു.2014 ല്‍ നടന്ന സംഭവത്തില്‍ ഇവര്‍ പരാതി നല്‍കുന്നത് 2016 ആഗസ്റ്റ് 14നാണ് . എന്നാല്‍ വളരെയധികം മോശമായ അനുഭവമാണ് തങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും നേരിടേണ്ടി വന്നത് എന്നാണ് യുവതി പറയുന്നത്. കൂടാതെ തെളിവെടുപ്പ് എന്ന പേരില്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലീസ് സ്വീകരിച്ചത് എന്നും കൂട്ടത്തില്‍ ആര് ബലാല്‍സംഗം ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം ലഭിച്ചത് എന്നു സി ഐ ചോദിച്ചതായും യുവതി പറയുന്നു.