മലപ്പുറത്ത് പട്ടാളഭരണം നടപ്പിലാക്കണം എന്ന് സുബ്രമണ്യ സ്വാമി

swamy-gold-tem മലപ്പുറത്ത് പട്ടാളഭരണം നടപ്പാക്കണം എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രമണ്യസ്വാമി. മണിപ്പൂരിലെല്ലാം ഉള്ളതുപോലെ മലപ്പുറം ജില്ലയില്‍ പട്ടാള നിയമം നടപ്പാക്കണം എന്നാണ് സ്വാമി ആശ്യപ്പെടുന്നത്. മലപ്പുറം കളക്ടറേറ്റില്‍ നടന്ന സ്‌ഫോടനത്തിനെ തുടര്‍ന്നാണ്‌ സ്വാമി ഇത്തരത്തില്‍ ആവശ്യപ്പെടുന്നത്. മണിപ്പൂരില്‍ അഫ്‌സ്പ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇറോം ശര്‍മിള നിരാഹാരം സമരം കിടന്നത്. ആ അഫ്‌സ്പ മലപ്പുറത്ത് നടപ്പിലാക്കണം എന്നാണ് സ്വാമി ആവശ്യപ്പെടുന്നത്. മലപ്പുറത്തിന്റെ കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടതായും സുബ്രഹ്മണ്യം സ്വാമി പറയുന്നത്. മലപ്പുറം കളക്ടറേറ്റില്‍ നടന്ന സ്‌ഫോടനം ഐസിസിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ ആണെന്നും സ്വാമി ആരോപിക്കുന്നുണ്ട്. എന്നാല്‍ ലഭ്യമായ വിവരം പ്രകാരം ആ സംഭവത്തിന് പിറകില്‍ ഇന്ത്യന്‍ അല്‍ ഖ്വായ്ദ എന്ന് അറിയപ്പെടുന്ന ദ ബേസ് മൂവ്‌മെന്റ് ആണ്. മലപ്പുറം ജില്ല എന്നത് സിപിഎം ചെയ്ത ഒരു പാപം ആണെന്നും സ്വാമി അഭിമുഖത്തില്‍ പറയുന്നുണ്ട്. മലപ്പുറത്തിന്റെ ഭരണം സൈന്യത്തിന് കൈമാറണം എന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. ദി വീക്ക് ആണ് സ്വാമിയുടെ അഭിമുഖം പുറത്തുവിട്ടത്. ഇതാദ്യമായല്ല സ്വാമി മലപ്പുറത്തിന് എതിരെ പ്രസ്താവനകള്‍ പടച്ചുവിടുന്നത്. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റില്ലെന്നും, മുസ്ലീങ്ങളുടെ നോമ്പ് കാലത്ത് ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നുമെല്ലാം സ്വാമി മുന്‍പ് പറഞ്ഞിരുന്നു.