വടക്കാഞ്ചേരി പീഡനം ; ജയന്തനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല എന്ന് വാര്‍ത്തകള്‍

vdfvfkവടക്കാഞ്ചേരി സംഭവത്തില്‍ പ്രതിയായ സി പി എം കൌണ്‍സിലര്‍ പി എന്‍ ജയന്തന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിനു ശേഷം മതി അറസ്റ്റ് എന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെ ആയതിനാല്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നാണ് പോലീസ് കരുതുന്നത്.  മാത്രമല്ല, കോടതില്‍ പരാതിക്കാരി നല്‍കിയ മൊഴി നിലനില്‍ക്കുകയും ചെയ്യുന്നു. ഈ  അവസരത്തില്‍  സാഹചര്യ തെളിവുകളാണ് പോലീസ് ആശ്രയിക്കുന്നത്.  ടെലഫോണ്‍ സംഭാഷണം, മെസ്സേജുകള്‍ തുടങ്ങിയവ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ യുവതിയില്‍നിന്ന് ശേഖരിക്കാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്. പോലീസ് കേസ് അട്ടിമറിച്ചു എന്ന ആരോപണം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പേരാമംഗലം സിഐ പ്രതികള്‍ക്കായി യുവതിയെ സ്വാധീനിക്കുകയും കോടതിയില്‍  മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് അന്വേഷണം.  അതേസമയം  കോണ്‍ഗ്രസ് ഇന്ന് വടക്കാഞ്ചേരിയില്‍  നടത്തുകയാണ്. ആരോപണ വിധേയനായ കൗൺസിലർ ജയന്തന്‍റെ രാജി ആവശ്യപ്പെട്ടാണ് ഹർത്താൽ. നഗരത്തിലെ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. എന്നാൽ സ്വകാര്യ വാഹനങ്ങളും നഗരത്തിന് പുറത്തുനിന്നുള്ള വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.