പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ശമ്പളത്തിന്റെ വിഹിതം നല്‍കണം
പശുക്കല്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുവാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയാണ് ഇക്കാര്യം അറിയിച്ചത്. മാന്‍ഡി ടാക്‌സില്‍ 10% സര്‍ച്ചാര്‍ജ് ചുമത്തിയായിരിക്കും പശുക്ക ക്ഷേമത്തിനായുള്ള തുക സമാഹരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ശമ്പളത്തിനനുസരിച്ച് ദിവസവും 1 മുതല്‍ മൂന്ന് രൂപ വരെ ക്ഷേമഫണ്ടിലേക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗോക്കളുടെ പുനരധിവാസ കേന്ദ്രമായ ഹിങ്കോണിയ ഗോശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ക്ക് മുതിര്‍ന്നത്. ഓരോ വര്‍ഷവും 10.78 കോടി രൂപയാണ് ഹിങ്കോണിയ ഗോശാലയ്ക്കായി ചിലവിടുന്നത്. കൂടാതെ വയ്ക്കോല്‍ സംരക്ഷിക്കുവാന്‍ വേണ്ടി ജില്ലയിലും വൈക്കോല്‍ സംരക്ഷണ ബാങ്ക് നിര്‍മ്മിക്കാനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ട്. പശുക്കളെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.