വനിതാ പോലീസിനും രക്ഷയില്ലാതെ രാജ്യം ; രണ്ടു വനിതാ പോലീസുകാര്‍ മാനഭംഗത്തിനിരയായി

rape-reu-759gtസ്ത്രീപീഡന വാര്‍ത്തകള്‍ കൊണ്ട് സമ്പുഷ്ടമായ നമ്മുടെ രാജ്യത്ത് ജനങ്ങളെ സംരക്ഷിക്കുന്ന പോലീസിനും രക്ഷയില്ല. വ്യത്യസ്ത സംഭവങ്ങളിലായി ഉത്തര്‍ പ്രദേശില്‍ രണ്ടു വനിതാ പോലീസുകാര്‍ മാനഭംഗത്തിനു ഇരയായി.ഗ്വാളിയോറിലും മധുര ജംഗ്ഷനിലുമായാണ് വനിത കോണ്‍സ്റ്റബിള്‍മാര്‍ മാനഭംഗത്തിനിരയായത്. ഗ്വാളിയോറിലെ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ആദ്യം മാനഭംഗത്തിന് ഇരയായത്.  നരേന്ദ്ര, ബബ്ബല്‍ എന്നിവര്‍ തന്നെ കൃഷ്ണനഘറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ  ശേഷം പീഡിപ്പിക്കുകയായിരുന്നു എന്ന്  കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. ഹോട്ടലുടമയും ബബ്ബലും അവിടേക്ക് ആരും വരാതിരിക്കാന്‍ കാവല്‍ നിന്നെന്നും  അവര്‍ പരാതിയില്‍ പറഞ്ഞു. അതേസമയം രണ്ടാമത്തെ സംഭവത്തില്‍ ഒരു പോലീസുകാരന്‍ തന്നെയാണ് പ്രതി.  മധുര ജംഗ്ഷനില്‍ സത്യേന്ദ്ര സിങ് എന്ന് പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ്  വനിതാ പോലീസ്  പരാതി നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി വനിത കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കുകയായിരുന്നു. വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് സത്യേന്ദ്ര സിങ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. ഗ്വാളിയോറില്‍ തന്നെയാണ് ഇവരും നേരത്തെ ജോലി ചെയതിരുന്നത്. രണ്ട് കേസുകളിലും പോലീസ് അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.