ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ ഒരുക്കി യു.കെ. മലയാളി, കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു

111ആയുര്‍വേദം, പ്രകൃതി ചികില്‍സ, യോഗ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ചികില്‍സാ രീതികളെ സംയോജിപ്പിച്ച് കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ സൗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു. വിദേശികളും പ്രവാസി മലയാളികളും ഉള്‍പ്പെടെ നിരവധി ആളുകളാണ് ഇവിടെ ചികില്‍ക്കായി എത്തുന്നത്. ഇരുപതുപേര്‍ക്ക് താമസിച്ച് ചികില്‍സിക്കാന്‍ കഴിയുന്ന എല്ലാ വിധ സൗകര്യങ്ങളോടുംകൂടിയതാണ് ആരോഗ്യമന്ത്ര. ഡോ.ഐസക് മത്തായിയുടെ ബാംഗളൂരിലെ പ്രസിദ്ധമായ സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് സെന്ററിന്റെ മാതൃകയിലാണ് ആരോഗ്യമന്ത്ര ആരംഭിച്ചിരിക്കുന്നതെന്ന് യു.കെ. മലയാളിയും ആരോഗ്യമന്ത്രയുടെ ചെയര്‍മാനുമായ പ്രിന്‍സ് പുന്നൂസ് മഴുവഞ്ചേരി പറഞ്ഞു. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ലോകപ്രശസ്തരായ ആളുകള്‍ ചികില്‍സ തേടിയെത്തുന്ന ബാംഗളൂരിലെ ഹെല്‍ത്ത് സെന്ററാണ് മലയാളിയായ ഡോ. ഐസക് മത്തായിയുടെ സാരഥ്യത്തിലുള്ള സൗഖ്യ. സൗഖ്യപോലെയൊരു ചികില്‍സാ കേന്ദ്രം കേരളത്തില്‍ ലഭ്യമാക്കുക എന്ന ആശയത്തില്‍ നിന്നാണ് ആരോഗ്യമന്ത്ര ഉല്‍ഭവമെന്ന് പ്രിന്‍സ് കൂട്ടിച്ചേര്‍ത്തു.efvervf

മാഞ്ഞൂര്‍ സൗത്തില്‍ നാല്‍പതുവര്‍ഷമായി പരമ്പരാഗതമായി നടത്തിവരുന്ന മഹാത്മാഗാന്ധി പ്രകൃതി ചികിത്സ യോഗാകേന്ദ്രം വികസിപ്പിച്ചാണ് ആധുനിക സൗകര്യങ്ങളോടെ യോഗ പ്രകൃതി ചികിത്സ ആയുര്‍വേദ വിഭാഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ലോകാരോഗ്യ സംഘടനയുടെയും നയമായ സംയോജിത ചികിത്സയുടെ സത്ഫലം കൂടുതല്‍ പേര്‍ക്ക് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുതിയ ചുവടുവയ്പ്.
യോഗ, പ്രകൃതി ചികിത്സ, ആയുര്‍വേദ ചികിത്സാരംഗത്തെ വിദഗ്ധഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോരുത്തര്‍ക്കും ഏറ്റവും അനുയോജ്യമായ ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചികില്‍സ തേടിയെത്തുന്ന
പുരുഷന്‍മ്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം പുരുഷവനിതാ തെറാപ്പിസ്റ്റുകള്‍ ഇവിടെയുണ്ട്.hcdc

വിദേശ രാജ്യങ്ങളിലെ തിരക്കു പിടിച്ച ജീവിതവും സമ്മര്‍ദ്ദം നിറഞ്ഞ ജോലിയും മൂലം
ആരോഗ്യപരിചരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവര്‍ക്ക് അവധിക്കാലത്ത് സുഖചികില്‍സക്കും വിശ്രമത്തിനുംകഴിയുന്ന തരത്തിലുള്ള വിവിധ പായ്‌ക്കേജുകള്‍ ആരോഗ്യമന്ത്രയില്‍ ലഭ്യമാണ്. എയര്‍ കണ്ടീഷന്‍ഡ് മുറികള്‍, സ്വിമ്മിള്‍പൂള്‍,വെജിറ്റേറിയന്‍ റസ്‌റ്റോറന്റ്, സ്റ്റീംബാത്ത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആരോഗ്യമന്ത്രയുടെ ഉദ്ഘാടനം. കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് ആരോഗ്യമന്ത്രയുടെ ആശീര്‍വാദം നിര്‍വഹിച്ചത്.
ശിവഗിരി ശ്രീനാരായണ മഠത്തിലെ സ്വാമി വിശാലാനന്ദ, ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഉള്‍പ്പെടുന്ന സംയോജിത ചികില്‍സ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന പുതിയ ചികില്‍സാ രീതിയാണ്. രോഗത്തിന് ഉള്ള ചികില്‍സ എന്നതിന് അപ്പുറത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജീവിത രീതി പരിശീലിപ്പിക്കുക എന്നതുകൂടിയാണ് സംയോജിത ചികില്‍സയിലൂടെ ലക്ഷ്യമിടുന്നത്.
Weight Management
Diabetes Management
Cardiac Care
Asthma Management
Fertility Enhancement
Spinal Care
Digestive Health Solutions
Arthritis Management
Insomnia Management
തുടങ്ങിയ ഇവിടുത്തെ ചികില്‍സാ പ്രോഗ്രാം ഏറെപ്പേരെ ആകര്‍ഷിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചികില്‍സ ലഭ്യമാണ്.ആരോഗ്യമന്ത്രയില്‍ ബുക്കിങ്ങിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി
ഫോണ്‍ +91 954 494 7778 +91 482 924 5400 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
www.aarogyamantra.com
എന്ന വെബസൈറ്റില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും.
Email:info@aarogyamantra.com