നോട്ടുകളുടെ പിന്‍വലിക്കല്‍ ; സിനിമാ റിലീസുകള്‍ മാറ്റിവെച്ചു

14780849 500, 1000 രൂപ നിരോധനം സിനിമാ മേഖലയിലും പ്രതിഫലിച്ചു. നിരോധനം കാരണം സിനിമകളുടെ റിലീസ് മാറ്റിവെക്കാനുള്ള തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ മറ്റു നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നുണ്ട്. ഈ അവസരത്തില്‍ ജനങ്ങള്‍ സിനിമ കാണാന്‍ എത്തുമോ എന്ന  ആശങ്കകാരണമാണ് റിലീസ് മാറ്റിവെച്ചത്. നാദിര്‍ഷ സംവിധാനംചെയ്യുന്ന കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഒരേമുഖം എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിവെച്ചത്. എന്നാൽ മിക്സിംങ് തീരാത്തതുകൊണ്ടാണെന്നാണ് ഒര മുഖത്തിന്റെ റിലീസ് മാറ്റിയത്  അണിയറ പ്രവർത്തകരുടെ വീശദീകരണം.