ട്രംപിനെ അംഗീകരിക്കാതെ അമേരിക്കന്‍ ജനത ; ട്രംപ് വിരുദ്ധ പ്രക്ഷോപം ശക്തമാകുന്നു

161109203333 ഇലക്ഷനില്‍ ജയിച്ചുവെങ്കിലും അമേരിക്കന്‍ ജനത പൂര്‍ണ്ണമായും ഡൊണാള്‍ഡ് ട്രംപിനെ അംഗീകരീചിട്ടില്ല എന്നതാണ് സത്യം. തങ്ങളുടെ പ്രസിഡന്റായി ട്രംപിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്കന്‍ ജനതയില്‍ ഒരു വിഭാഗം.  ട്രംപ് ജയിച്ച ശേഷം അമേരിക്കയില്‍ പലയിടത്തും തുടങ്ങിയ ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ ഇപ്പോഴും ശക്തമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന ട്രംപ് വിരുദ്ധപ്രകടനം കലാപമായി മാറിയെന്നാണ് പോര്‍ട്ട്‌ലാന്‍ഡ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നത്.  അമേരിക്കയിലെമ്പാടുമുള്ള ട്രംപ് ഗ്രൂപ്പിന്റെ കെട്ടിട്ടങ്ങള്‍ക്ക് മുന്‍പിലാണ് പ്രതിഷേധങ്ങള്‍ പലതും അരങ്ങേറുന്നത്.  ട്രംപ് ടവറിന് മുന്‍പില്‍ നടന്ന പ്രക്ഷോഭത്തില്‍ 5000-ത്തിലേറെ പേര്‍ പങ്കെടുത്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ  പോപ്പ് താരം ലേഡി ഗാഗയും പ്രതിഷേധം അറിയിച്ചുകൊണ്ട്‌ അവിടെ എത്തിയിരുന്നു.നോട്ട് മൈ പ്രസിഡന്റ് (എന്റെ പ്രസിഡന്റല്ല) എന്ന മുദ്രാവാക്യവുമായാണ് ട്രംപ് വിരുദ്ധര്‍ പ്രതിഷേധം നടത്തുന്നത്.