2000 രൂപയുടെ വ്യാജന്‍ ഇറങ്ങി ; ഇറങ്ങിയത് കളര്‍പ്രിന്‍റ് കോപ്പി

image-1sdകള്ളനോട്ട് തടയുവാന്‍ വേണ്ടി പുറത്തിറക്കിയ 2000 രൂപനോട്ടിന്റെ വ്യാജന്‍ ഇറങ്ങിയതായി വാര്‍ത്തകള്‍. കര്‍ണാടകയിലെ ചിക്മംഗളൂരുവിലാണ് പുതിയ 2000 രൂപാ നോട്ടുകളുടെ കളര്‍ കോപ്പികള്‍ ഇറങ്ങിയത്. ചിക്കമംഗളൂർ അഗ്രികൾച്ചർ പ്രൊഡക്ഷൻ മാർക്കറ്റ് കമ്മിറ്റിയിലാണ് കളർ ഫോട്ടോകോപ്പി നോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. നോട്ടുമായി ജനം പരിചയപ്പെട്ടിട്ടില്ലാത്തതിനാൽ ഫോട്ടോകോപ്പി കണ്ടാലും ഒറിജിനലെന്നു വിശ്വസിക്കുന്നതാണു തട്ടിപ്പുകാര്‍ക്ക് സഹായകമായത്. അതേസമയം കള്ളനോട്ട് അച്ചടിക്കാൻ പറ്റാത്തവിധം അതി സുരക്ഷാ സംവിധാനങ്ങളുമായാണു പുതിയ നോട്ടുകൾ ഇറങ്ങിയിരിക്കുന്നത്. ആശങ്കപ്പെടാനില്ലെന്നും വ്യാജ കോപ്പികള്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും അധികൃതര്‍ പറഞ്ഞു. ഫോട്ടോകോപ്പി വ്യാജന്റെ ഉറവിടത്തെക്കുറിച്ചു ചിക്കമംഗളൂർ അശോക് നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.