കേരളാ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും അച്ചടിയും നിര്‍ത്തലാക്കി

 -kn-18-resultതിരുവനന്തപുരം : 1000, 500 ആയിരം രൂപ നോട്ടുകളുടെ പിന്‍വലിക്കലിനെ തുടര്‍ന്ന്‍ കേരള സംസ്ഥാനത്തെ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് താൽകാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് (നവം.15-നവം.19 വരെ) ആണ് നറുക്കെടുപ്പ് നിര്‍ത്തിവെക്കാൻ ലോട്ടറി ഡയറക്ടർ നിർദേശം നൽകിയത്. ഇതുസംബന്ധിച്ച അറിയിപ്പ് സർക്കാറിന്‍റെ അച്ചടി സ്ഥാപനമായ കെ.ബി.പി.എസിന് ഡയറക്ടർ കൈമാറി. 1000, 500 രൂപകൾ പിൻവലിച്ചത് വഴിയുണ്ടായ മാന്ദ്യം കാരണം ലോട്ടറി വിൽപനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. സാഹചര്യത്തിലാണ് ലോട്ടറി വകുപ്പിന്‍റെ നടപടി. അതുപോലെ നവംബർ 20 മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. നവംബർ 20 മുതൽ 26 വരെ നടക്കേണ്ട പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പും റദ്ദാക്കിയിട്ടുണ്ട്.