നോട്ടുമാറാനെത്തുന്നവരുടെ കൈയ്യില്‍ മഷി പുരട്ടാന്‍ നിര്‍ദേശം

404_08_35_34_r rupeeബാങ്കുകളിൽ നിന്ന് അസാധുവായ നോട്ടുകൾ മാറ്റുന്നവരുടെ  വിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ഗുപ്ത. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം. ഒരിക്കല്‍ പണം എടുത്തവര്‍ വീണ്ടും വീണ്ടും വരുന്നതുകൊണ്ടാണ് നീണ്ട വരികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വരുന്നവര്‍, ഇത്തരത്തില്‍ വീണ്ടും വീണ്ടും എത്തി പണം മാറിയെടുക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒരേ ആളുകള്‍ വിവിധ ബാങ്കുകളിലെത്തി പണം എടുക്കുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പണം മാറാന്‍ വരുന്നവരുടെ കൈയില്‍ മഷി പുരട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നതുപോലെയാകും ബാങ്കില്‍ എത്തുന്നവരുടെ കൈയിലും മഷി പുരട്ടുക. അതുപോലെ പഴയ നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും. ആവശ്യത്തിനുള്ള നോട്ടുകള്‍ നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. സ്വന്തം അക്കൗണ്ടുകളെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആരെയും അനുവദിക്കരുത്. ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ജാഗ്രത വേണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ആരാധനാലയങ്ങൾ നിക്ഷേപങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കണം. . ബാങ്കുകളുടെ മേലുള്ള അധിക സമ്മർദ്ദം ഒഴിവാക്കുന്നതിന് അസാധു നോട്ടുകൾ മാറ്റുന്നതിനും ശേഖരിക്കുന്നതിനുമായി കർമ്മസേനയെ നിയോഗിക്കും. കള്ളനോട്ടുകൾ കലർത്തി ഇടപാട് നടത്തുന്നത് നിരീക്ഷിക്കാനും കർമ്മസേനയെ ചുമതലപ്പെടുത്തും.