കൊച്ചിയില്‍ പാലത്തില്‍ നിന്നും കാര്‍ കായലില്‍ വീണു അഞ്ചുപേരെ കാണാതായി

maxresdefaultകൊച്ചി : കൊച്ചി അരൂര്‍ കുമ്പളം പഴയപാലത്തിലാണ് അപകടം ഉണ്ടായത്. അമിതവേഗതയിലെത്തിയ വാന്‍ മുന്‍പില്‍ പോയ ലോറിയിലിടിച്ച ശേഷം പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ കാണതായി. ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഒമ്പത്പേർ വാനിലുണ്ടായിരുന്നതായാണ് സംശയം. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ മത്സ്യബന്ധനത്തൊഴിലാളികള്‍ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ലേക്ക് ഷേര്‍ ആസ്പത്രിയിലേക്ക് മാറ്റി. പാലത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് അരൂര്‍ പാലത്തില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. 950 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം വേമ്പനാട് കായലിന്റെ ആഴം കൂടിയ ഭാഗത്താണ് അപകടമുണ്ടായത്. കായലില്‍ വീണ വാഹനം പൂര്‍ണമായും മുങ്ങിപ്പോയി.