സംഘടനകള്‍ക്ക് തെരുവ് നായ്ക്കളെ കൊല്ലാന്‍ ആര് അധികാരം നല്‍കി എന്ന് സുപ്രീംകോടതി

 857c8b4567ന്യൂഡൽഹി : തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. തെരുവ് നായകളെ കൊല്ലുന്ന സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. ഈ സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നൽകണം .കൂടാതെ ജോസ് മാവേലിയോട് കോടതിയിൽ നേരിട്ട് ഹാജരകാനും കോടതി ആവശ്യപ്പെട്ടു. അക്രമകാരികളായ നായകളെ കൊല്ലാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം നായകളെ കൊല്ലേണ്ടത് എന്നും സുപ്രീം കോടതി ഉത്തരവിട്ടു.