നോട്ടുമാറല്‍ പരിധി ; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

supreme_cന്യൂഡൽഹി : നോട്ടുമാറൽ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നോട്ടുകള്‍ മാറുവാനുള്ള പരിധി 2000 ആക്കി കുറച്ച കേന്ദ്ര സർക്കാർ നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.ഇത്തരം നടപടികള്‍ നിലവില്‍ വരുത്തി ജനങ്ങളെ കൂടുതൽ ബുദ്ധി മുട്ടിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണം. ജനങ്ങൾ പരിഭ്രാന്തിയിലാണെന്നതിൽ തർക്കമില്ല. നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്നകാര്യം കേന്ദ്രത്തിന് നിഷേധിക്കാനാവില്ല. ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. 1000, 500 പിൻവലിച്ചെങ്കിലും 100 രൂപയില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് എ.ടി.എമ്മുകളിൽ ഒരു അറ മാത്രമാണ് 100 രൂപ നിറക്കാനുള്ളതെന്നും കേന്ദ്രം മറുപടിനൽകി. എന്നാൽ നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ഹൈകോടതികളിൽ കേസുകൾ പരിഗണിക്കുന്നത് സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിെൻറ ആവശ്യം സുപ്രീം കോടതി തള്ളി. രാജ്യത്തെ മുഴുവൻ ബാങ്കുകളിലേക്കും നോട്ട് എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും കേന്ദ്രം മറുപടി നൽകി. എ.ടി.എമ്മുകളിലും ക്രമീകരണം വരുത്തേണ്ടതുണ്ട്.