തനിക്കെതിരെ ആരോ ഗൂഡാലോചന നടത്തുന്നു : ഇ പി ജയരാജന്‍

e-p-jayarajanകണ്ണൂര്‍ : മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്താന്‍ നോക്കിയെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും ഇ.പി. ജയരാജന്‍ എം.എൽ.എ. തനിക്കെതിരെ ആരൊെക്കയോ നീക്കങ്ങൾ നടത്തുന്നുണ്ട്. അത് ആരാണെന്ന് അന്വേഷിക്കണം. ഇനി മാധ്യമവേട്ടക്ക് ഇരയാകാനില്ലെന്നും ജയരാജൻ പറഞ്ഞു. ജയരാജൻ ചെയർമാനായ കണ്ണൂർ മൈത്രി വയോജന കേന്ദ്രം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ രാജി വച്ച ഒഴിവിലേക്ക് എംഎം മണിയെ മന്ത്രിയാക്കിയതില്‍ മുന്‍മന്ത്രി ഇപി ജയരാജന് പ്രതിഷേധമുണ്ടെന്ന വാര്‍ത്തകള്‍ക്കെതിരെ നേരത്തെ ഇപി ജയരാജന്‍ രംഗത്തു വന്നിരുന്നു. പുതിയ മന്ത്രിയെന്ന വിഷയത്തില്‍ താന്‍ കൂടി അംഗമായ സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ദുഷ്പ്രചാരണം അഴിച്ച് വിടുന്നതെന്ന് ജയരാജന്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എന്നാല്‍ എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് അടക്കമുള്ള പരിപാടികളിൽ നിന്നു വിട്ടു നിന്ന ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ചതിനു ശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങളോടും കേന്ദ്രകമ്മിറ്റിക്കു പരാതി നൽകിയോ എന്ന ചോദ്യങ്ങളോടും അേദ്ദഹം പ്രതികരിച്ചില്ല.