പാര്‍ലമെന്റില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മന്‍മോഹന്‍സിംഗ്
ന്യൂഡൽഹി : രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച നടപടി ചരിത്രപരമായ പിഴവാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്‍മോഹന്‍ സിങ് . സർക്കാറിെൻറ ലക്ഷ്യത്തോട് വിയേജിക്കുന്നിെല്ലങ്കിലും ഇൗ നടപടി കെടുകാര്യസ്ഥതയുടെ ചരിത്ര സ്മാരകമെന്നും മൻമോഹൻസിങ്ങ് ആരോപിച്ചു. നോട്ട് അസാധുവാക്കൽ സംഭവത്തിൽ ഇതാദ്യമായാണ് മൻമോഹൻ സിങ്ങ് പ്രതികരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ന് പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മന്‍മോഹന്‍ സിങിന്റെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രിയുടെ മുന്‍പിലാണ് മന്‍മോഹന്‍ സിംഗ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. ജനങ്ങൾക്ക് ബാങ്കിങ്ങ് സംവിധാനത്തിലെ വിശ്വാസ്യത നഷ്ടപ്പെടുകയാണ്. നമ്മുടെ നാണയ വ്യവസ്ഥയിൽ തന്നെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടാൻ ഇതിടയാക്കും. ഇൗ നീക്കംകൊണ്ട് റിസർവ് ബാങ്ക് പോലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ജനങ്ങളുടെ ദുരിതമകറ്റാൻ പ്രായോഗിക നടപടികളാണാവശ്യം. കള്ളപ്പണം തിരിച്ചുെകാണ്ടുവരാൻ പ്രധാനമന്ത്രി നടപടി സ്വീകരിക്കണം. ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുുകൾ പ്രതിസന്ധിയിലായിരിക്കുന്നു. െചറുകിട വ്യവസായങ്ങളെയും ഇത് വൻ തോതിൽ ബാധിച്ചു. രാജ്യത്തിെൻറ ആഭ്യന്തര വളർച്ചാനിരക്ക് (ജി.ഡി.പി) മൂന്നു ശതമാനം കുറയും. സാധാരണക്കാരുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുകയാണ്. ഇൗ നടപടിയുടെ അന്ത്യമെന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതേസമയം മന്‍മോഹന്‍ സിങിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നേരത്തെ പറഞ്ഞിരുന്നു. ദിവസങ്ങളായി സഭ തടസ്സപ്പെടുന്നതിനാല്‍ പ്രശ്നം പരിഹിക്കുന്നതിന് ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയം പാവപ്പെട്ടവര്‍ക്ക് വലിയ ദുരന്തമുണ്ടാക്കും. ഇത് ഒരു ചെറിയ സമയമാണെങ്കിലും ഇത്ര നാളത്തെ ഒരു പീഡനം സഹിക്കാനാവില്ല. സ്വന്തം പണം ബാങ്കുകളില്‍ നിക്ഷേപിച്ച ശേഷം അത് പിന്‍വലിക്കാനാകാത്ത അവസ്ഥ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. വിദേശത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ് സുരക്ഷിതമാണ്. സാധാരണക്കാരാണ് രാജ്യത്ത് കഷ്ടപ്പെടുന്നത്. നോട്ട് പ്രതിസന്ധി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന് പോലും പ്രധാനമന്ത്രിക്ക് പോലും മനസിലായില്ല. കള്ളപ്പണത്തിനെതിരായ സര്‍ക്കാറിന്റെ ഉദ്ദേശ ലക്ഷ്യത്തെ അനുകൂലിക്കുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന സംഘടതിമായ കൊള്ളയാണ്. റിസര്‍വ് ബാങ്കിനെ പോലും വിമര്‍ശിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ദീർഘകാലത്തേക്ക് ഗുണകരമാണെന്ന് പറയുന്നവർ ഭാവിയിൽ നാം ജീവിച്ചിരിക്കണമെന്നില്ല എന്നത് ഒർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.