വേള്‍ഡ് മലയാളി ഫെഡറേഷന് യൂറോപ്പില്‍ കുതിപ്പ്: ഡബ്‌ള്യു.എം.എഫ് ജര്‍മ്മന്‍ പ്രൊവിന്‍സ് നിലവില്‍ വന്നു
ഫ്രാങ്ക്ഫുര്‍ട്ട്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ന്റെ (ഡബ്‌ള്യു.എം.എഫ്) ജര്‍മന്‍ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. പ്രവാസ മലയാളീ സമൂഹത്തിനു മുതല്‍ കൂട്ടായി തീരാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തമായ ഒരു ചാലക ശക്തിയായി വര്‍ത്തിക്കുമെന്ന സന്ദേശം വിളിച്ചോതിയാണ് സംഘടനയുടെ ജര്‍മ്മന്‍ വിഭാഗം രൂപീകൃതമായത്.
ജര്‍മനിയുടെ വ്യാപാര തലസ്ഥാനമായ ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ചാണ് ഡബ്‌ള്യു.എം.എഫ് ജര്‍മന്‍ യൂണിറ്റ് രൂപീകൃതമായത്. ഭാഷ, വര്‍ണ, വിശ്വാസ മതില്‍കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ലോക സമൂഹത്തിനു മൊത്തം ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു മാതൃക സംഘടനയായി ഡബ്‌ള്യു.എം.എഫ് വളരുംമെന്ന പ്രത്യാശ പങ്കുവെച്ച ചടങ്ങില്‍ മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രവാസ സമൂഹം വിവിധ തലങ്ങളില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും, അതിനെ അതിജീവിക്കുന്നതില്‍ ഉപരിക്രീയാത്മകമായ എങ്ങനെ പ്രവാസ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലേക്കു ഇത്തരം പ്രതീക്ഷണങ്ങളെ ഉപയോഗിക്കാം എന്ന വിഷത്തില്‍ വളരെ വിപുലമായ ചര്‍ച്ചയും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സംഘടിപ്പിച്ചു.
ജര്‍മനിയിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റി മെമ്പറായ ഡോണി ജോര്‍ജ് പുതിയ നാഷണല്‍ കമ്മിറ്റിയേ പ്രഖ്യാപിച്ചു. ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), ജെറി ജേക്കബ് കക്കാട്ട് (സെക്രെട്ടറി), ഡിക്കന്‍ ജോര്‍ജ് (ട്രെഷറര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളായുള്ള 28 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
ഡോ. അജീഷ് ബാലകൃഷ്ണന്‍ രേണുക, ലവിന്‍ പൊറ്റെക്കാട്ട്, ബിനല്‍ പൊയ്യതുരത്തി ബ്രൂണോ എന്നിവര്‍ വൈസ് പ്രസിഡന്റ് മാരായും, റിബിന്‍ ബാലചന്ദ്രന്‍, റോണി വിന്‍സെന്റ് ചാക്കോ, ശ്രീകുമാര്‍ കോമത് ശ്രീധരന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും നിയമിതരായി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഡോണി ജോര്‍ജ്, അഖില്‍ തോമസ്, ആനന്ദ് മോഹന്‍ ശ്രീകുമാരി, അനേക് സാജന്‍, ദീപക് എസ്. കുമാര്‍, ധനേഷ് കൃഷ്ണന്‍, എഡ്വിന്‍ ദേവസ്സിക്കുട്ടി, ഗിരീഷ് ശങ്കര്‍, ഹരില്‍ കുമാര്‍ കൃഷ്ണ പ്രസാദ്, ഡോ. ജോബിന്‍ ജോസഫ്, ജോസഫ് ചിറ്റൂപ്പറമ്പന്‍, ഡോ. കെവിന്‍ ജോസഫ്, ലാല്‍ ജോസ്, മനു ടോം, നിഷാന്ത് വെട്ടുവേടന്‍കുന്ന്, സന്ദീപ് ആനന്ദ് കണ്ണുമല്‍, രാമു പ്രദീപ്, ശരത് മോഹന്‍, ശ്രീകേഷ് ലക്ഷ്മി നാരായണന്‍.