വിതരണം ചെയ്യാന്‍ പണമില്ല ; കോഴിക്കോട് കനറാ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു
കോഴിക്കോട് : ഇടപാടുകാര്‍ക്ക് വിതരണം ചെയ്യുവാന്‍ പണം ഇല്ലാത്തത് കാരണം കനറാ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ശാഖകളിലുടെയുള്ള പണം വിതരണം നിർത്തിവെച്ചു. കറൻസി ചെസ്റ്റ് സംവിധാനം വഴിയാണ് കനറ ബാങ്ക് ശാഖകൾക്ക് പണം എത്തിക്കുന്നത്. എന്നാൽ മിക്ക ബ്രാഞ്ചുകളിലും പണത്തിന് ദൗർലഭ്യമുണ്ടായതിെൻറ പശ്ചാത്തലത്തിലാണ് പണ വിതരണം നിർത്തി വെച്ചെതന്ന് കനറാ ബാങ്ക് പുറത്തിറക്കിയ കുറിപ്പ് പറയുന്നു. പണമിടപാട് നിർത്തി വെക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത്ബാങ്കുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് സൂപ്രണ്ടിനോടും ബാങ്ക് ആവശ്യപ്പെടുന്നുണ്ട്. ഇന്ന് പണം ലഭിക്കാത്തത് മൂലം പയ്യോളിയിൽ കനറാ ബാങ്ക് ജീവനക്കാരെ തടഞ്ഞ് വെക്കുന്ന സംഭവം ഉണ്ടായിരുന്നു. പൂർണ്ണമായും പണം വിതരണം ബാങ്ക് നിർത്തി വെക്കുേമ്പാൾ അത് ഇടപാടുകാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കൂടാതെ കോഴിക്കോട് മാത്രമാണ് പ്രശ്നം ഉള്ളത് എന്നും മറ്റു ഇടങ്ങളില്‍ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.