പെട്രോള്‍ വില കൂടി ; ഡീസല്‍ കുറഞ്ഞു
ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസ ആണ് കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. രാജ്യാന്തര വിപണിയിൽ ഇന്ധന വില ഉയർന്ന സാഹചര്യത്തിലാണ് വില പുതുക്കിയതെന്ന് എണ്ണകമ്പനികൾ അറിയിച്ചു.നവംബര്‍ 15 നാണ് എണ്ണക്കമ്പനികള്‍ ഇതിനു മുമ്പ് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നത്. അന്ന് പെട്രോളിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായ മൂന്നു വിലവര്‍ധനവിന് ശേഷമാണ് നവംബര്‍ 15 ന് വില കുറച്ചത്.