പര്‍ദയും ധരിച്ച് സൌന്ദര്യമത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ യുവതിക്ക് സംഭവിച്ചത് (വീഡിയോ)
സൗന്ദര്യ മത്സരങ്ങളും ഫാഷന്‍ഷോകളും ഇപ്പോള്‍ എല്ലായിടത്തും നടന്നുവരുന്ന ഒന്നാണ്. നമ്മുടെ നാട്ടില്‍ സ്കൂളുകളിലും കോളേജുകളിലും പോലും ഇവ ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. എന്നാല്‍ വിദേശരാജ്യങ്ങളിലെ സൗന്ദര്യ മത്സരങ്ങള്‍ പോലയല്ല ഇവിടങ്ങളില്‍ നടക്കുന്നത്. അവിടങ്ങളില്‍ മുഖസൗന്ദര്യ മാത്രമല്ല ശരീര സൌന്ദര്യവും കൂടി കണക്കിലെടുത്താണ് സുന്ദരിമാരെ കണ്ടെത്തുന്നത്. അതുപോലെതന്നെ ശരീരം മുഴുവന്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളും കൂടാതെ ബിക്കിനി എല്ലാം അവിടങ്ങളില്‍ ഉള്ള സൗന്ദര്യ മത്സരങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. എന്നാല്‍ അങ്ങനെയുള്ള വേദിയിലേയ്ക്ക് പര്‍ദയും ഹിജാബും ധരിച്ചുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഒരു പെണ്‍കുട്ടി എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ അങ്ങനെയും സംഭവിച്ചു. ഒരു മുസ്ലിം പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സാഹസം കാണിച്ച് വാര്‍ത്തകളില്‍ താരമായത്. മിസ് മിന്നെസോട്ട യുഎസ്എ മത്സരത്തിലായിരുന്നു ഹലീമ ഏദന്‍ എന്ന പത്തൊമ്പതുകാരി ശിരോവസ്ത്രവും പര്‍ദ്ദയും ധരിച്ച് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. സൊമാലി അമേരിക്കനാണ് ഹലീമ. ശിരോവസ്ത്രവും പര്‍ദ്ദയും ധരിച്ച് മിസ് മിനെസോട്ട യുഎസ്എ സെമി ഫൈനലില്‍ എത്തി പുതിയ ചരിത്രം രചിക്കുകയും ചെയ്തു ഹലീമ. ഇസ്ലാം തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ വസ്ത്ര ധാരണത്തില്‍ തന്നെയാണ് മത്സരത്തിലുടനീളം ഹലീമ പ്രത്യക്ഷപ്പെട്ടത്. വേറിട്ടിരിക്കുന്നതിനെ ആദ്യമൊക്കെ നെഗറ്റീവായിട്ടാണ് കണ്ടിരുന്നതെന്ന് ഹലീമ പറയുന്നു. വേറിട്ട് നില്‍ക്കുന്നതിന് വേണ്ടി തന്നെയാണ് ജനിച്ചതെന്ന് പിന്നീട് മനസിലായി. ലോകത്തെ എല്ലാവരും ഒരുപോലിരുന്നാല്‍ വിരസമായിരിക്കുമെന്നും ഹലീമ പറയുന്നു. ഹലീമയ്ക്ക് ഏഴ് വയസുള്ളപ്പോള്‍ സൊമാലിയയില്‍ നിന്ന് അമേരിക്കയിലക്ക് അഭയാര്‍ഥികളായി എത്തിയവരായിരുന്നു ഹലീമയുടെ മാതാപിതാക്കള്‍. ഹലീമയ്ക്ക് വീട്ടുകാരുടെ എല്ലാ പിന്തുണയുമുണ്ട്. സൊമാലിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി എത്തിയവരെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ നീക്കുന്നതിനാണ് തന്റെ ശ്രമമെന്ന് ഹലീമ പറയുന്നു. തന്റേത് ചെറിയൊരു പ്രവൃത്തിയാണെന്നും ഹലീമ. സൊമാലി അമേരിക്കന്‍ എന്ന നിലയിലും മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലും മിസ് മിന്നെസോട്ട യുഎസ്എ എന്ന നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ പറയുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ സമയം തന്നെ ഹലീമ സംഘാടകരോട് ശരീരപ്രദര്‍ശനത്തിന് താല്പര്യമില്ല എന്ന് അറിയിച്ചിരുന്നു. അവരത് അംഗീകരിച്ചതോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഹലീമയ്ക്ക് വഴി തുറക്കുകയായിരുന്നു.