ഇന്ത്യയുടെ ഈ ഉരുക്കുവനിതയെ ആരൊക്കെ അറിയും

yashmeen-manak-iro ന്യൂഡല്‍ഹി : മസില്‍മാന്‍മാരുടെ ഇടയില്‍ രാജ്യത്തിന്‌ അഭിമാനമായി ഒരു മസില്‍ വുമണ്‍. ഡല്‍ഹി സ്വദേശിനിയായ യാഷ്മീന്‍ മനക് എന്ന 36 കാരിയാണ് മിസ്സ്‌ ഏഷ്യാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ വെങ്കലം നേടി രാജ്യത്തിന്‌ അഭിമാനമായത്. 2016 ലെ മിസ്സ്‌ ഇന്ത്യാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാംസ്ഥാനവും മനക് നേടിയിരുന്നു. കുട്ടിക്കാലത്ത് അളവ് തെറ്റി മരുന്ന് കഴിച്ചതാണ് മനക്കിന്റെ ജീവിതം മാറ്റി മറിച്ചത്. മരുന്ന് കാരണം ഇവരുടെ ശരീരഭാരം കുറയുകയും കൂടാതെ രൂപം വികൃതമായി മാറുകയും ചെയ്തു. തന്‍റെ രൂപവും ശരീരവും മാറുന്നത് കണ്ട മനക് ശരീരം നന്നാക്കുവാന്‍ വേണ്ടി ജിമ്മില്‍ പോയി തുടങ്ങി.അവിടെ നിന്നാണ് മനക് തന്‍റെ ലക്‌ഷ്യം എന്താണ് എന്ന് അറിയുന്നത്. ബോഡി ബില്‍ഡിംഗില്‍ താല്‍പര്യം ജനിച്ച മനക് തന്‍റെ ശ്രദ്ധ മുഴുവന്‍ അതിലേയ്ക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന്‍ ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുത്ത മനക് ധാരാളം സമ്മാനങ്ങളും വാരിക്കൂട്ടി.ഇപ്പോള്‍ പുരുഷന്മാര്‍ അടക്കം 300 ലേറെപേരെ മനക് ട്രെയിന്‍ ചെയ്യിക്കുന്നുണ്ട്. ഇന്ത്യയില്‍ പൊതുവേ സ്ത്രീ സാന്നിധ്യം അധികം ഇല്ലാത്ത ഇടമാണ് വുമണ്‍ ബോഡിബില്‍ഡിംഗ്. എന്നാല്‍ മനക്കിന്റെ നേട്ടം കൂടുതല്‍ സ്ത്രീകളെ ഇതിലേയ്ക്ക് ആകര്‍ഷിക്കും എന്നാണ് ഈ രംഗത്ത് ഉള്ളവരുടെ പ്രതീക്ഷ. ശരീരഭാരം കുറയ്ക്കുവാന്‍ സ്ത്രീകളും ഇപ്പോള്‍ ധാരാളമായി ജിമ്മുകളെയും ഹെല്‍ത്ത് ക്ലബ്ബുകളെയും ആശ്രയിക്കുന്നുണ്ട് എങ്കിലും ബോഡി ബില്‍ഡിംഗ് അധികമാര്‍ക്കും താല്പര്യമില്ല എന്നതാണ് സത്യം.

17_55_537196