നോട്ട് പ്രതിസന്ധിക്കിടയില്‍ ; ബാങ്കിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

Cute Newb നോട്ട് ക്ഷാമത്തിന്റെ വാര്‍ത്തകള്‍ പല ഇടങ്ങളില്‍ നിന്നും കേള്‍ക്കുന്നതിന്റെ ഇടയില്‍ ഇതാ പണം പിന്‍വലിക്കുവാന്‍ വേണ്ടി ബാങ്കില്‍ ക്യൂ നിന്ന യുവതിക്ക് ബാങ്കിനുള്ളില്‍ സുഖപ്രസവം. കണ്പൂരിലാണ് സംഭവം .സര്‍വേഷാ എന്ന യുവതിയാണ് ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് മരിച്ചുപോയതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരതുക ബാങ്കില്‍ നിന്നും എടുക്കുവാന്‍ വന്ന സമയമാണ് യുവതി പ്രസവലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന്‍ ആംബുലന്‍സ് സഹായം അഭ്യര്‍ത്ഥിച്ചു എങ്കിലും അവര്‍ക്ക് സമയത്ത് എത്തുവാന്‍ കഴിഞ്ഞില്ല.അതോടെ ബാങ്കിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന സ്ത്രീയുടെ സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു.പ്രസവം കഴിഞ്ഞു കുറച്ചുസമയം ആയപ്പോള്‍ ആംബുലന്‍സ് എത്തുകയും ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  രണ്ടുമാസം മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്.