ആൻഡമാനിൽ കനത്തമഴയും കൊടുങ്കാറ്റും ; 800 വിനോദസഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങി

indiatv179ab6-r പോർട്ട്ബ്ലെയർ : കൊടുങ്കാറ്റും കനത്ത മഴയെയും തുടർന്ന് ആൻഡമാനിൽ 800 വിദേശ വിനോദ സഞ്ചാരികൾ കുടുങ്ങി. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെലോക്കില്‍ വിനോദസഞ്ചാരത്തിനായി എത്തിയവരാണ് കുടുങ്ങിയത്.ഇവരെ ഐലൻഡിൽ നിന്ന് കടത്തുബോട്ടുകളിൽ പോർട്ട്ബ്ലെയറിൽ എത്തിക്കാനുള്ള നടപടികൾ ആൻഡമാൻ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് പോര്‍ട്ട് ബ്ലെയറില്‍ നിന്ന് ഹാവെലോക്കിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. രണ്ട് ദിവസമായി ദ്വീപില്‍ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ടൂറിസ്റ്റുകളില്‍ ചിലര്‍ ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.തുടർന്ന് ആൻഡമാൻ ഭരണകൂടം നാവികസേനയുടെ സഹായം തേടി. അറിയിപ്പ് ലഭിച്ച ഉടൻ തന്നെ നാവികസേനയുടെ ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ യുദ്ധക്കപ്പലുകൾ പോർട്ട്ബ്ലെയറിലേക്ക് തിരിച്ചതായി റിപ്പോർട്ടുണ്ട്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.അതേസമയം കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.