നേരിട്ടും ഓണ്‍ലൈന്‍ വഴിയും ആപ്പിള്‍ ഐ ഫോണ്‍ ചാര്‍ജറുകള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക
ഞങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും വാങ്ങുന്ന ഐ ഫോണിന്റെ ചാര്‍ജറുകള്‍ എല്ലാം വ്യാജന്മാര്‍ ആണ് എന്ന് വാര്‍ത്തകള്‍. ഇ99 ശതമാനത്തിലേറെയും അടിസ്ഥാന സുരക്ഷാപരിശോധനകളില്‍ പോലും പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ ഗവേഷകര്‍ മൊബൈല്‍ ചാര്‍ജറുകളെക്കുറിച്ച് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തകരാറുള്ള മൊബൈല്‍ ബാറ്ററികള്‍ പോലെ തന്നെ ഗുരുതരമായ മറ്റൊരു പ്രശ്‌നമാണ് ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 400 ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ബാറ്ററി ചാര്‍ജറുകളാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അടിസ്ഥാന സുരക്ഷാടെസ്റ്റുകള്‍ പോലും മറികടക്കാന്‍ അവയില്‍ 99 ശതമാനത്തിനും കഴിഞ്ഞില്ല. യുഎസ്, ക്യാനഡ, കൊളംബിയ, ചൈന, തയ്‌ലന്‍ഡ്, ഓസ്‌ട്രോലിയ ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ 400 ഡ്യൂപ്ലിക്കേറ്റ് ഐഫോണ്‍ ചാര്‍ജറുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത്തരം വ്യാജ മൊബൈല്‍ ചാര്‍ജറുകള്‍ ഉപയോഗിക്കുന്ന സമയമാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടാകുന്നത്.ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ ചാര്‍ജറുകളില്‍ നിന്ന് ഷോക്കടിച്ചുള്ള ഒട്ടേറെ മരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആയ ആമസോണ്‍ വഴി ‘ശരിക്കുള്ള’ ഐഫോണ്‍ ചാര്‍ജറുകളെന്നു പറഞ്ഞ് വില്‍ക്കുന്നവയില്‍ 90 ശതമാനവും ഡ്യൂപ്ലിക്കേറ്റുകളാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആപ്പിള്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.