ഭൂചലനം ; ഇന്തോനേഷ്യയില്‍ മരണം 100 കഴിഞ്ഞു ; അവശിഷ്ടങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Residents gathe ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു. സുമാത്ര ദ്വീപിലെ അസെ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്തോനേഷ്യയുടെ വടക്കുള്ള ചെറിയ നഗരമായ റിയോല്വെറ്റില്‍ 6.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു. വടക്കുകിഴക്കൻ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു. 2004ൽ സുനാമിക്ക് കാരണമായ ഭൂചലനത്തിൽ ഇൗ പ്രദേശവും തകർന്നിരുന്നു.