ദേശിയഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചു: സുപ്രീം കോടതി

naflageചലച്ചിത്രോത്സവത്തില്‍ നിന്ന് ദേശീയ ഗാനം ഒഴിവാക്കണമെന്ന നിര്‍ദേശം ഞെട്ടിച്ചുവെന്നും മേളയില്‍ എല്ലാ ചിത്രങ്ങള്‍ക്കും മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമെന്നും സുപ്രീം കോടതി. വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. സിനിമ കാണാന്‍ വിദേശികളുണ്ടെങ്കില്‍ അവര്‍ 20 തവണ എഴുന്നേറ്റ് നില്‍ക്കട്ടെയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചത്.