കാശ് കൊടുത്ത് കാന്‍സര്‍ വാങ്ങുന്ന മലയാളികള്‍ ; സൌന്ദര്യ വാര്‍ധക വസ്തുക്കളില്‍ മാരകമായ രാസവസ്തുക്കള്‍
കൊച്ചി : മുഖസൌന്ദര്യം വര്‍ധിക്കുവാന്‍ വേണ്ടി എന്ത് കിട്ടിയാലും മുഖത്ത് വാരി പൂശുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ആണ്‍ പെണ്‍ വ്യത്യാസം ഒട്ടും തന്നെ ഇല്ല. അന്താരാഷ്ട്ര കമ്പനികളില്‍ തുടങ്ങി നാട്ടുവൈദ്യന്മാരുടെ ഉത്പന്നങ്ങള്‍ വരെ വിപണിയില്‍ സുലഭമാണ്. വെളുക്കുവാന്‍ വേണ്ടിയുള്ള മരുന്നുകള്‍ എന്ന പേരിലാണ് ഇവയുടെ വില്‍പന മുഴുവന്‍. എന്നാല്‍ അര്‍ബുദം ഉള്‍പ്പെടെ മാരക രോഗങ്ങളിലേക്ക് നയിക്കുന്ന രാസഘടങ്ങള്‍ ഇവയില്‍ കണ്ടത്തെിയിരിക്കുയാണ് ഇപ്പോള്‍. ഈ രംഗത്തെ രാജ്യാന്തര കുത്തകകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വിറ്റഴിയുന്ന സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ നിരവധി തവണ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ വകുപ്പിന്‍െറ പിടിയില്‍ വീണതായാണ് രേഖകള്‍. അതേസമയം, ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല എന്നതാണ് സത്യം. 2014ല്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച 32 സാമ്പിളുകളില്‍ 15 എണ്ണത്തില്‍ സാന്ദ്രതകൂടിയ മെര്‍ക്കുറി, ആര്‍സനിക് തുടങ്ങിയ ലോഹങ്ങള്‍ കണ്ടത്തെിയിരുന്നു. ചെറിയ അളവില്‍ മാത്രം അനുവദനീയമായ മെര്‍ക്കുറി, ആര്‍സനിക് എന്നിവ അനുവദനീയമായതിലധികമാണ് ഇവയില്‍ 15 സാമ്പിളുകളില്‍ കണ്ടത്തെിയത്. ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂനിലിവറിന്‍െറ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഉല്‍പന്നമായ ഫെയര്‍ ആന്‍ഡ് ലൗലിയില്‍ സഹിതം ഇത്തരത്തിലുള്ള വസ്തുക്കള്‍ അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിനെക്കാള്‍ ഭീകരമായ വസ്തുത എന്താണ് എന്ന് വെച്ചാല്‍ പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃതമായി എത്തുന്ന ക്രീമുകള്‍ പോലും നമ്മുടെ നാട്ടിലെ ചെറിയ ഷോപ്പുകളില്‍ ലഭ്യമാണ്.