കളമശ്ശേരി പീഡനം ; ഇരയായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

rape-reu-759gtപിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡനത്തിനു ഇരയാക്കിയ പെണ്‍കുട്ടി മരിച്ചു. മസ്തിഷ്‌ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടിയെ മൂന്ന് മാസം മുമ്പ് പിതാവിെൻറ കൂടെ സ്ഥിരമായി വീട്ടില്‍ മദ്യപിക്കാന്‍ വന്നിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഒരു മാസമായി പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിച്ച പെൺകുട്ടിയെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തായത്.തിരുവോണ ദിവസം മാതാപിതാക്കള്‍ ആഘോഷപരിപാടികള്‍ കാണാന‍് പോയസമയം പ്രതികള്‍ ചേര്‍ന്ന് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അതിനിടെ, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കള്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. പീഡനമാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കളമശ്ശേരി സ്വദേശികളായ രവി, രാജു, രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.