നാഷണല്‍ ഹൈവേകളില്‍ ഇനിമുതല്‍ ബാറും , ബിവറേജസും ഇല്ല ; അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്

ന്യൂഡൽഹി : രാജ്യത്തെ ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന്​ സു​പ്രീംകോടതി. ദേശിയ പാതക്ക്​ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ വേണ്ടെന്നാണ്​ സുപ്രീംകോടതി ഉത്തരവ്​. നിലവിൽ ലൈസൻസ്​ ഉള്ള മദ്യശാലകൾക്ക്​ 2017 മാർച്ച്​ 31 വ​െര പ്രവർത്തിക്കാം. അതിന്​ ശേഷം ലൈസൻസ്​ പുതുക്കി നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. ഉത്തരവ്​ നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട്​ സംസ്ഥാന ചീഫ്​ സെക്രട്ടറിമാർ നൽകണമെന്നും കോടതി നിർദേശിച്ചു. അറൈവ്​ സേഫ്​ എന്ന സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ്​ സു​പ്രീംകോടതിയുടെ നടപടി. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. വാഹനഗതാഗതം തടസ്സപെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.