പൊതുമേഖലാ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുവാനുള്ള ഇടമായി മാറുന്നുവോ ? ആക്​സിസ്​ ബാങ്കില്‍ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി

ന്യൂഡൽഹി :   സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നു എന്ന ആരോപണം നിലനില്‍ക്കുകയാണ്. എന്നാല്‍ സഹകരണ ബാങ്കുകളെക്കാള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ആണ് ഈ കള്ളത്തരത്തിനു കൂട്ട് നില്‍ക്കുന്നത് എന്ന് വേണം സംശയിക്കാന്‍.  കാരണം  ആക്​സിസ്​ ബാങ്കി​െൻറ  നോയ്​ഡ ശാഖയിൽ  ആദായ നികുതി വകുപ്പ്​ നടത്തിയ റെയ്​ഡിൽ 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിച്ച 60  കോടി രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയുള്ള ​ശ്രമമാണ്​ നടന്നതെന്ന്​  കരുതുന്നു. നേരത്തെയും ആക്​സിസ്​ ബാങ്കി​െൻറ ശാഖകളിൽ ആദായ നികുതി വകുപ്പ്​ നടത്തിയ പരിശോധനയിൽ ക്രമക്കേട്​ കണ്ടെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ഡല്‍ഹി എച്ച് ഡി എഫ് സി ശാഖയില്‍ നിന്നും 150 കോടിയുടെ കള്ളപ്പണം ഇതുപോലെ കണ്ടെത്തിയിരുന്നു. നവംബർ എട്ടിന്​ പ്രധാനമന്ത്രി നോട്ട്​ അസാധുവാക്കിയതുമുതൽ ഇതുവരെ  100 കോടി രൂപയുടെ പഴയ നോട്ടുകൾ വിവിധ അ​ക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ്​ ആദായ നികുതി വകുപ്പ്​ നൽകുന്ന സൂചന. നവംബർ 25 ന്​ ഡൽഹിയിലെ കശ്​മീരി ഗേറ്റ്​ ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ​ നോട്ടുകളുമായി രണ്ട്​ പേർ പിടിയിലായിരുന്നു. ക്രമക്കേടിനെ തുടർന്ന്​ കശ്​മീരി ഗേറ്റ്​ ശാഖയിലെ ആറ്​ പേർ അടക്കം 19 ഉദ്യോഗസ്ഥരെ ബാങ്ക്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നതര്‍ അടക്കം പലര്‍ക്കും കൂട്ട് നില്‍ക്കുന്നു എന്നത് സത്യമായ ഒരു വസ്തുതയാണ്. സാധാരണക്കാര്‍ പണം മാറ്റി വാങ്ങാന്‍ നെട്ടോട്ടം ഓടുന്ന സമയം ഇപ്പോള്‍ നടക്കുന്ന എല്ലാ റെയിഡുകളിലും കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ടുകളാണ് കണ്ടെത്തുന്നത്.